ആൻഡ്രോയിഡ് ഫോണുകളിൽ വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരിയാണ്.
ജോക്കർ മാൽവെയർ കണ്ടെത്തിയ 8 ആപ്പുകൾ
- Auxiliary Message
- Fast Magic SMS
- Free CamScanner
- Super Message
- Element Scanner
- Go Messages
- Travel Wallpapers
- Super SMS
ക്വിക്ക് ഹീൽ മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തവർ മൊബൈലിൽ നിന്ന് അത് നീക്കം ചെയ്യേണ്ടതാണ്.