ഇ എം ഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡ് വേണം അല്ലെങ്കിൽ ബജാജ് ഇഎംഐ കാർഡ് വേണം. എന്നാൽ ഭൂരിഭാഗം പേർക്കും ഇത് രണ്ടും ഇല്ലാത്തവരാണ്. അതിനാൽ സാധനങ്ങളെല്ലാം മുഴുവൻ തുകയും നൽകി വാങ്ങുന്നവരാണ് കൂടുതലും. എന്നാൽ ക്രെഡിറ്റ് കാർഡോ ബജാജ് ഇഎംഐ കാർഡോ ഒന്നും തന്നെ ഇല്ലാതെ തന്നെ EMI ലഭിക്കുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
Zestmoney – Cardless EMI
2015ൽ ലിസി ചാപ്മാനും പ്രിയ ശർമ്മയും ആശിഷ് അനന്തരാമനും ചേർന്ന് സ്ഥാപിച്ച സെസ്റ്റ്മണി ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഉപഭോക്തൃ വായ്പ നൽകുന്ന കമ്പനിയാണ്. മതിയായ ക്രെഡിറ്റ് ചരിത്രമില്ലാത്തതിനാൽ നിലവിൽ ക്രെഡിറ്റ് കാർഡുകളിലേക്കോ മറ്റേതെങ്കിലും ധനസഹായ ഓപ്ഷനുകളിലേക്കോ പ്രവേശനമില്ലാത്ത രാജ്യത്തെ 300 ദശലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവിതം അർത്ഥവത്തായ രീതിയിൽ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് ZestMoney ആരംഭിച്ചിരിക്കുന്നത്.
ZestMoney വഴി ആമസോൺ ഫ്ലിക്കാർട്ട്, ആപ്പിൾ, വിവോ തുടങ്ങിയ മുൻനിര കമ്പനികളിൽ നിന്നും തവണ വ്യവസ്ഥയിൽ നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ്. 3, 6, 9 മാസത്തവണ തിരിച്ചടവ് ഇതിൽ ലഭ്യമാണ്.

Zestmoney എങ്ങനെ ഉപയോഗിക്കാം ?
- പ്ലേസ്റ്റോറിൽ നിന്നും Zestmoney ആപ്പ് ഡൗൺലോഡ് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യുക
- PAN card വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്
- ആവശ്യമുള്ള വിവരങ്ങളെല്ലാം നൽകി കഴിയുമ്പോൾ നിങ്ങൾക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ് ലിമിറ്റ് ആയി അപ്പ്രൂവ് ചെയ്യുന്നതാണ്
- ഈ തുക ഉപയോഗിച്ച് ഫ്ലിപ്കാർട്ട് ആമസോൺ തുടങ്ങിയ ഏത് മുൻനിര കമ്പനികളിൽ നിന്നും സാധനങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാവുന്നതാണ്.
എല്ലാ മാസവും പേയ്‌മെന്റുകൾ എളുപ്പത്തിൽ ഓട്ടോമേറ്റ് ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും തിരിച്ചടവിനായി NACH/eNACH ഫോം നൽകേണ്ടതാണ്. അതിനാൽ, നിശ്ചിത തീയതിയിൽ നിങ്ങളുടെ ബാങ്കിൽ നിന്ന് നിങ്ങളുടെ പ്രതിമാസ EMI-കൾ തിരിച്ചടയ്ക്കപ്പെടുന്നതാണ് . നിങ്ങളുടെ EMIകൾ കൃത്യസമയത്ത് അടയ്ക്കാൻ ഈ സജ്ജീകരണം നിങ്ങളെ സഹായിക്കും. കൂടാതെ കൃത്യമായ ഇ.എം ഐ തിരിച്ചടവ് നടത്തുന്ന ഉപഭോക്താക്കൾക്ക് പേഴ്സണൽ ലോണും ലഭിക്കുന്നതാണ്