വാട്‌സാപ്പിൽ ഇനി അത് നടക്കില്ല, ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോർവേഡ് ചെയ്യുന്നവർ കുറച്ച് ബുദ്ധിമുട്ടും

0
514

വ്യാജ വാര്‍ത്തകളടക്കം അതിവേഗം പ്രചരിക്കുന്ന ഒരു സന്ദേശക്കൈമാറ്റ സംവിധാനമാണ് വാട്‌സാപ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ മാത്രം ഫോര്‍വേഡ് ചെയ്യാവുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നു. ഇത് വീണ്ടും പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്. തെറ്റായ വാര്‍ത്തയും വിവരങ്ങളും ഗൂഢാലോചനാ വാദവുമൊക്കെ അതിവേഗം ആയിരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോഴും വാട്‌സാപ്പിന് പങ്കുണ്ടെന്ന കണ്ടെത്തലാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മാറ്റം വരുന്നത് വേര്‍ഷന്‍ v2.22.7.2

ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിന്റെ v2.22.7.2 ബീറ്റാ പതിപ്പിലാണ് പുതിയ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ വേര്‍ഷനില്‍ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. അഞ്ചു വ്യക്തികള്‍ക്കു വരെ ഫോര്‍വേഡ് ചെയ്യാന്‍ തുടര്‍ന്നും സാധിക്കുമെങ്കിലും ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഒരു സന്ദേശം അയക്കാന്‍ സാധിക്കുക. കൂടുതല്‍ ഗ്രൂപ്പുകളിലേക്കു വേണമെങ്കില്‍ വീണ്ടും ഒരോ തവണയായി ഫോര്‍വേഡ് ചെയ്യേണ്ടതായി വരും. പതിവുപോലെ, വാബീറ്റാഇന്‍ഫോ തന്നെയാണ് പുതിയ മാറ്റവും കണ്ടെത്തി ആദ്യം പുറത്തുവിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.