വാട്സാപ്പിൽ വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിച്ചേക്കാം. ഇതിലൊന്നാണ് എഡിറ്റ് ബട്ടൺ. (Edit Button) മിക്ക ഉപയോക്താക്കൾക്കും ഇത് ഏറെ ഉപകാരപ്പെടും. വാബീറ്റാഇന്‍ഫോ ഈ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മെസേജ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്സാപ്പിൽ കാണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ എന്തെങ്കിലും പിശക് സംഭവിച്ചാൽ മെസേജുകൾ നീക്കം ചെയ്യാനും തെറ്റുതിരുത്തി അവ വീണ്ടും അയക്കാനുമുള്ള ഓപ്ഷൻ മാത്രമാണ് ഉള്ളത്. പക്ഷേ, മെസേജ് നീക്കം ചെയ്താലും ‘ഈ സന്ദേശം ഇല്ലാതാക്കി’ ( Message Deleted) എന്ന് വാട്സാപ് കാണിക്കുന്നുണ്ട്. ഇത് മെസേജ് അയച്ചവർക്ക് പലപ്പോഴും തലവദേനയാകാറുണ്ട്. നീക്കം ചെയ്ത സന്ദേശം എന്തായിരിക്കുമെന്ന് മറ്റേയാൾക്ക് ജിജ്ഞാസ തോന്നാറുമുണ്ട്.
ട്വിറ്ററും (Twitter) എഡിറ്റ് ബട്ടൺ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഒരു ട്വീറ്റ് എഡിറ്റു ചെയ്യാൻ അഞ്ച് അവസരങ്ങൾ മാത്രമാണ് നൽകുക എന്ന് ട്വിറ്റർ അടുത്തിടെ അറിയിച്ചിരുന്നു. ഇത് തെറ്റുകൾ തിരുത്താൻ പലർക്കും മതിയാകും.
വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിന്റെ 2.22.20.12 പതിപ്പിലാണ് മെസേജുകൾക്കായുള്ള പുതിയ എഡിറ്റ് ഫീച്ചർ കണ്ടെത്തിയത്. സമീപഭാവിയിൽ തന്നെ ഐഒഎസ് ബീറ്റാ പതിപ്പിലും ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.