വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം

0
651

വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയ കിരണം പദ്ധതി, സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതി, വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിധവകളുടെ കുട്ടികൾക്കുള്ള ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി എന്നിവയ്ക്ക് ഓൺലൈനായി 20 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.schemes.wcd.kerala.gov.in മുഖേന സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.