കേരള സർക്കാർ സാമൂഹിക സന്നദ്ധ സേന : രജിസ്റ്റർ ചെയ്യാം.

0
1896

സാമൂഹിക സന്നദ്ധ സേന
കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയിരിക്കും ഈ സേന.

വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആണ് സാമൂഹിക സന്നദ്ധ സേന.

സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനു സമയമോ, സാധ്യതയോ ഇല്ലാത്ത, സ്വദേശ, വിദേശ വാസികളായ സുമനസ്ക്കരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.

രജിസ്ട്രേഷനായി സന്ദർശിക്കുക http://sannadhasena.kerala.gov.in/volunteerregistration

നിർദ്ദേശങ്ങൾ:

sannadham.kerala.gov.in സൈറ്റിൽ മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യരുത്.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതാണ്. ഉത്തരങ്ങൾ ഇംഗ്‌‌ളീഷിൽ മാത്രം ടൈപ്പ് ചെയ്യുക.
16 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർ മാത്രം സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുക.
കോവിഡുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനത്തിനുള്ള പ്രായ പരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ മാത്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.