കായംകുളം : പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് എഡ്യൂക്കേഷണൽ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി പ്രഭ പുരസ്കാരത്തിനു നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സ്ഥാപകൻ ഡോ. സൈജു ഖാലിദ് അർഹനായി. വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ആശയം വൻ ജനപങ്കാളിത്തതോടെ നടപ്പിലാക്കാൻ ഡോ സൈജുവിന് കഴിഞ്ഞു. 2023 ഫെബ്രുവരി 17 ന് തൃത്താലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പുരസ്‌കാരം സമ്മാനിക്കും.