വധശിക്ഷ പ്രാകൃതമായ ഒരു ശിക്ഷാ നിയമം തന്നെ എങ്കിലും നിർഭയ കേസിലെ പ്രതികൾ ദയ അർഹിക്കുന്നില്ല. ഒരു പെൺകുട്ടിയെ ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഇവർക്ക് വധശിക്ഷയിൽ കുറഞ്ഞ മറ്റൊരു ശിക്ഷ കിട്ടാനില്ല.
ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികൾ സൃഷ്ടിച്ചത്. അന്താരാഷ്ട്ര കോടതിയിൽ വരെ പോയി പ്രതികൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്തു. അവസാനം പുലർച്ചെ 5.30ന് തൂക്ക് കയർ. നിർഭയക്ക് നീതി …