LIC യില്‍ വിവിധ കേന്ദ്രങ്ങളിലായി ഒഴിവുകള്‍

0
454

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി അർബൻ കരിയർ ഏജന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.
മെട്രോ നഗരങ്ങളിൽ അപേക്ഷിക്കുന്നവർ ബിരുദം നേടിയിരിക്കണം. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്ലസ്ടുവാണ് യോഗ്യത.

അപേക്ഷിക്കുന്ന കേന്ദ്രത്തിന്റെ അധികാരപരിധിയിൽ കുറഞ്ഞത് ഒരുവർഷം സ്ഥിരതാമസം ഉണ്ടായിരിക്കണം.

പ്രായം: 21- 35 വയസ്സ്. എസ്.സി./എസ്.ടി., വിമുക്തഭടന്മാർ എന്നിവർക്ക് 40 വയസ്സുവരെ വയസ്സിളവ് ലഭിക്കും.

ശമ്പളം: മെട്രോ നഗരങ്ങളിൽ 12,000 രൂപയും മറ്റ് നഗരങ്ങളിൽ 10,000 രൂപയും.

അപേക്ഷ: അപേക്ഷിക്കാനാഗ്രഹിക്കുന്ന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷാഫോം വാങ്ങാം.കൂടുതൽ വിവരങ്ങൾക്ക് 9446133810 (തിരുവനന്തപുരം), 9446034425 (കോഴിക്കോട്), 9447028669 (കോട്ടയം), 9446332114 (എറണാകുളം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 19.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.