വാക്ക് ഇൻ ഇന്റർവ്യൂ കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്
നെയ്യാർ ഡാം ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കരാർ വ്യവസ്ഥയിൽ താത്ക്കാലികമായി നിയമിക്കുന്നതിന് ഒരു കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവുണ്ട്. നിർദിഷ്ട യോഗ്യത ഉള്ളവർ ജനുവരി 27ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.
കരാര്‍ നിയമനം : അക്കൗണ്ടന്റ്, ഇന്‍സെക്റ്റ് കളക്റ്റർ
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അക്കൌണ്ടന്റ്, ഇന്‍സെക്റ്റ് കളക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. വിശദവിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. രജിസ്ട്രേഷന്‍ ലിങ്ക്: അക്കൗണ്ടന്റ്- https://docs.google.com/forms/d/14DZL87qfynvu_C4Kt97pJNHIHGKIxtVHatnWXeUNDU/edit, ഇന്‍സെക്റ്റ് കളക്റ്റര്‍- https://docs.google.com/forms/d/1RmVxNBJPq3JGYM4uQLJUWu88jqFNaLkNmkBsWDOwaQ/edit
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ നിയമനം നടത്തുന്നു. 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടിസ് (DCP) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. അപേക്ഷകള്‍ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി.ഒ, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 31ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.