നാഷണൽ ഹെൽത്ത് മിഷൻ കേരളയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്.
യോഗ്യത: ബി.എസ്.സി . നഴ്സിങ് ജി.എൻ.എം., ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്സ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുന്നത്. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.
ശമ്പളം: പരിശീലനകാലയളവിൽ 17000 രൂപ. അതിനുശേഷം ട്രാവലിങ് അലവൻ സായി 1000 രൂപ അധികമായി ലഭിക്കും.
ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കും. ഇനിവരുന്ന ഒഴിവുകളിൽ റാങ്ക് പട്ടികയിൽ നിന്നാകും നിയമനം നടത്തുക.
അപേക്ഷാ ഫീസ്: 325 രൂപ (ബാങ്കിങ് നിരക്ക് പ്രത്യേകമാ യുണ്ടാകും). ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ജനുവരി 8 . അപേക്ഷ സമർപ്പിക്കാനായി https://www.cmdkerala.net/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.