സേനകളിലായി 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

0
575

കോൺസ്റ്റബിൾ (GD) -സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്, എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (GD) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവുകൾ:

  1. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545,
  2. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464,
  3. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431,
  4. സശസ്ത്ര സീമ ബെൽ-3806,
  5. അസം റൈഫിൾസ്-3785,
  6. സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.

പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. SC./ST വിഭാഗത്തിന് 5 വർഷവും OBC വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും

യോഗ്യത: അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളിൽ യോഗ്യത നേടാത്തവർ അപേക്ഷിക്കാൻ അർഹരല്ല. NCC സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസെന്റീവ്/ബോണസ് മാർക്ക് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, ഡിറ്റെയ്ൽഡ് മെഡിക്കൽ എക്സാമിനേഷൻ/റിവ്യൂ മെഡിക്കൽ എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.

ശാരീരികയോഗ്യത:

ഉയരം: പുരുഷന്മാർക്ക് 170 cm സ്ത്രീകൾക്ക്-157 cm ST വിഭാഗത്തിൽ പുരുഷന്മാർക്ക് 162.5 cm സ്ത്രീകൾക്ക് 150 cm.

നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. ST വിഭാഗത്തിന് 76 cm 5 cm വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ SC-ST/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈൻ ഫീസ് അടയ്ക്കാം. കൂടാതെ SBI ചെലാൻ ഉപയോഗിച്ച് SBI ബ്രാഞ്ചിലൂടെയും ഫീസടക്കാൻ കഴിയും. ഓൺലൈൻ വഴി 02.09.2021 വരെയും ചെലാനിലൂടെ 07.09.2021 വരെയും ഫീസടക്കാം. ചെലാൻ 04.09.2021 മുൻപ് ജനറേറ്റ് ചെയ്തിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 31.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.