റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ : പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

0
778

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രിൽ ഒമ്പതിനും പത്തിനുമായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പ്രായം: 18-25. 1996 ഫെബ്രുവരി 2നും 2003 ഫെബ്രുവരി 1 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. SC,ST. വിഭാഗക്കാർക്ക് അഞ്ചും OBC വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്. വിധവകൾ/വിവാഹമോചനം നേടിയവർ തുടങ്ങിയവർക്ക് പത്തു വർഷത്തെയും ഭിന്നശേഷിക്കാർക്ക് സാമുദായികാടിസ്ഥാനത്തിൽ പത്തു മുതൽ 15 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടൻമാർക്ക് അവരുടെ സർവീസ് കാലയളവും അധികമായി മൂന്നുവർഷവും വയസ്സിളവായി ലഭിക്കും (പരമാവധി 50 വയസ്സ് വരെ).

യോഗ്യത: പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്പ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടിയിരിക്കരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.

അപേക്ഷ: വിശദവിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിൽ. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഏതുസംസ്ഥാനത്തെ ഓഫീസിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. അപേക്ഷാഫീസ് 450 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് 50 രൂപ. അവസാന തീയതി: 2021 മാർച്ച് 15.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.