നഴ്‌സുമാര്‍ക്ക് നോര്‍ക്ക വഴി വിദേശത്ത് അവസരം

0
734

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം

ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. B.Sc, M.Sc, PhD യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (B.Sc) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം 2020 ഒക്ടോബർ മാസം 19, 20, 21, 22 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും.

യു.എ.ഇ.യിൽ നഴ്സുമാർക്ക് നിയമനം അവസരം

കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. DHA ഉള്ളവർക്ക് മുൻഗണന. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000 മുതൽ 2,60,000 രൂപ വരെ) ഉയർന്ന പ്രായപരിധി 40.

മാലദ്വീപിൽ നഴ്സുമാർക്ക് നിയമനം

മാലദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോർക്ക മുഖാന്തരം ഉടൻ തിരഞ്ഞെടുക്കുന്നു. IELTS -നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. ശമ്പളം: 53,000 നും 67,000 രൂപയ്ക്കും മധ്യേ. ഉയർന്ന പ്രായ പരിധി: 45.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – 2020 ഒക്ടോബർ 31.

അപേക്ഷ സമർപ്പിക്കാനായി http://demo.norkaroots.net/recruitment_2015.aspx എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.