നവോദയ വിദ്യാലയ സമിതിയിൽ അനധ്യാപക തസ്തികയിൽ 2014 ഒഴിവ്; അവസാന തീയതി ഫെബ്രുവരി 2

0
656

നവോദയ വിദ്യാലയ സമിതിയിൽ 2014 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫിസുകളിലും റീജനൽ ഓഫിസുകളിലും ജവാഹർ നവോദയ വിദ്യാലയങ്ങളിലുമായി അനധ്യാപക തസ്തികകളിലാണ് അവസരം. 2022 ഫെബ്രുവരി 2 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി:

മെസ് ഹെൽപർ (ഗ്രൂപ്പ് സി) (629 ഒഴിവ്): പത്താം ക്ലാസ് ജയം, ഗവൺമെന്റ് റസിഡൻഷ്യൽ സ്ഥാപനം/സ്കൂളുകളിൽ 10 വർഷ പരിചയം, എൻവിഎസ് നിർദേശിക്കുന്ന സ്കിൽ ടെസ്റ്റ് ജയം,18– 30.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– ജെഎൻവി കേഡർ (ഗ്രൂപ്പ് സി) (622 ഒഴിവ്): 50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18–27.

ഇലക്ട്രീഷ്യൻ കം പ്ലംബർ (ഗ്രൂപ്പ് സി) (273 ഒഴിവ്): പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ/പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനിലും അപ്ലയൻസസ് മെയിന്റനൻസിലും 2 വർഷം ജോലിപരിചയം, 18–30.

ലാബ് അറ്റൻഡന്റ് (ഗ്രൂപ്പ് സി) (142 ഒഴിവ്): പത്താം ക്ലാസ് ജയവും ലബോറട്ടറി ടെക്നിക് സർട്ടിഫിക്കറ്റ്/ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്,18– 30.

കേറ്ററിങ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) (87 ഒഴിവ്): പത്താം ക്ലാസ് ജയവും കേറ്ററിങ്ങിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി ജയവും കേറ്ററിങ്ങിൽ ഒരു വർഷ പരിചയവും അല്ലെങ്കിൽ സീനിയർ സെക്കൻഡറി ജയം/തത്തുല്യവും കേറ്ററിങ്ങിൽ ഒരു വർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയും പ്രമുഖ സ്ഥാപനം/ഹോട്ടലിൽനിന്നുള്ള 3 വർഷത്തെ കേറ്ററിങ് പരിചയവും. വിമുക്തഭടൻമാർക്കു കേറ്ററിങ് ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് (10 വർഷം സർവീസുണ്ടായിരിക്കണം) വേണം, 35 വരെ.

ഫീമെയിൽ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് ബി) (82 ഒഴിവ്): പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യവും നഴ്സിങ്ങിൽ ഗ്രേഡ് എ (3 വർഷ) ഡിപ്ലോമ/സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 2 വർഷം ജോലിപരിചയം, 35 വരെ.

മൾട്ടിടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ് സി) (23 ഒഴിവ്): പത്താം ക്ലാസ് ജയം,18– 30.

സ്റ്റെനോഗ്രഫർ (ഗ്രൂപ്പ് സി) (22 ഒഴിവ്): പ്ലസ് ടു, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 80 വാക്കും വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 60 വാക്കും വേഗം.18– 27.

ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) (11 ഒഴിവ്): ബികോം, സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വർക്കുകളിൽ 3 വർഷം ജോലിപരിചയം,18–30.

അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (ഗ്രൂപ്പ് സി) (10 ഒഴിവ്): ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ പ്രാവീണ്യവും, 3 വർഷം ജോലിപരിചയം, 18– 30.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–എച്ച്ക്യു/ആർഒ കേഡർ (ഗ്രൂപ്പ് സി) (8 ഒഴിവ്): 50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18– 27.

അസിസ്റ്റന്റ് കമ്മിഷണർ (ഗ്രൂപ്പ് എ) (5 ഒഴിവ്): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് മാസ്റ്റർ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും, 45 വരെ.

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി) (4 ഒഴിവ്): ഇംഗ്ലിഷ്/ഹിന്ദിയിൽ മാസ്റ്റർ ബിരുദം. ഇംഗ്ലിഷിലാണ് മാസ്റ്റർ ബിരുദമെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം (തിരിച്ചും). അല്ലെങ്കിൽ ഇംഗ്ലിഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും ബിരുദവും ട്രാൻസ്‌ലേഷൻ ഡിപ്ലോമയും (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ 2 വർഷം പരിചയം വേണം. 18– 30.

അസിസ്റ്റന്റ് കമ്മിഷണർ–അഡ്മിനിസ്ട്രേഷൻ (ഗ്രൂപ്പ് എ) (2 ഒഴിവ്): ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും, 45 വരെ.

കംപ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി) (4 ഒഴിവ്): ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമയും (വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി പരിജ്ഞാനം വേണം), 18–30.

ജൂനിയർ എൻജിനീയർ–സിവിൽ (ഗ്രൂപ്പ് സി) (1 ഒഴിവ്): സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും കേന്ദ്ര/സംസ്‌ഥാന സർക്കാർ, സ്വയംഭരണ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിലെ കെട്ടിടനിർമാണത്തിൽ 3 വർഷം ജോലിപരിചയവും, 18–27.

യോഗ്യത, ജോലിപരിചയം, അഭിലഷണീയ യോഗ്യതകൾ, ഇളവുകൾ എന്നിവയ്ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ (അസി. കമ്മിഷണർ ഒഴികെയുള്ള തസ്തികകളിൽ). എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ബാധകമായ തസ്തികകൾക്കു ട്രേഡ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയും നടത്തും. പരീക്ഷാക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: അസി. കമ്മിഷണർ–1500 രൂപ, ഫീമെയിൽ നഴ്സ്–1200 രൂപ, ലാബ് അറ്റൻഡന്റ്, മെസ് ഹെൽപർ, എംടിഎസ്–750 രൂപ, മറ്റു തസ്തികകൾക്ക്–1000 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും www.navodaya.gov.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.