നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
- ഗൈനക്കോളജിസ്റ്റ്-20
- സർജൻ-20
- അനസ്തെറ്റിസ്റ്റ്-20
- പീഡിയാട്രീഷ്യൻ-20
- ഫിസിഷ്യൻ-20
- സൈക്യാട്രി-10
- റേഡിയോളജിസ്റ്റ്-20
- ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്-10
- എമർജൻസി ഫിസിഷ്യൻ-15
- ഓർത്തോപീഡിക്സ്-20
- ഡെർമറ്റോളജിസ്റ്റ്-20
- ഒഫ്താൽമോളജിസ്റ്റ്-20
- ജനറൽ മെഡിക്കൽ പ്രാക്ടീഷണർ (ജി.പി.)-15
യോഗ്യത: എം.ബി.ബി.എസും എം.ഡി.യും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത.
ഡെന്റിസ്റ്റ്-20: ബി.ഡി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം
മെഡിക്കൽ ഓഫീസർ-100 ഒഴിവ് യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
രജിസ്ട്രേഡ് നഴ്സ്-150 ഒഴിവ്
യോഗ്യത: ബി.എസ്സി. നഴ്സിങ്/ജി.എൻ.എം. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 953 യു.എസ്. ഡോളർ(ഏകദേശം 68,000 രൂപ). ഇതുകൂടാതെ 194 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,100 രൂപ).
വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും http://demo.norkaroots.net/recruitment_2015.aspx ലിങ്ക് സന്ദർശിക്കുക. abroadjobs.norka@kerala.gov.in എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2021 മേയ് 31.