നാമം
- ദ്രവ്യനാമം: ദ്രവ്യത്തിന്‍റെ പേരായ ശബ്ദം (മല, മരം, നദി)
- ക്രീയാനാമം : ക്രിയയുടെ പേരായ ശബ്ദം (ഓട്ടം, നടപ്പ് , പഠിത്തം)
- ഗുണനാമം: ഗുണത്തിന്‍റെ പേരായ ശബ്ദം (വെളുപ്പ്, മധുരം, ദയ, മിനുസം )
ദ്രവ്യനാമം നാലായി തിരിച്ചിരിക്കുന്നു
- സംജ്ഞാനാമം – വ്യക്തിയുടെ പേര് (ശ്രീരാമൻ ,ഹിമാലയം)
- സാമാന്യ നാമം – ജാതിയുടെയോ വർഗ്ഗത്തിന്റെയോ പേര് ( പക്ഷി, മനുഷ്യൻ )
- മേയനാമം – വ്യക്തി എന്നോ വർഗമെന്നോ വേർതിരിക്കാൻ കഴിയില്ല. (പാൽ, വായു, ഇരുട്ട് )
- സർവനാമം – ഒരു നാമത്തിന് പകരം ഉപയോഗിക്കുന്നത് ( ഞാൻ, അവൻ, നിങ്ങൾ )
സർവ്വനാമം മൂന്നു വിധം ഉണ്ട്
- ഉത്തമപുരുഷൻ: പറയുന്ന ആളിന് പകരം നിൽക്കുന്നത് (ഞാൻ, ഞങ്ങൾ, നാം )
- മധ്യമപുരുഷൻ : കേൾക്കുന്ന ആളിന് പകരം നില്ക്കുന്നത് (നീ, നിങ്ങൾ )
- പ്രഥമപുരുഷൻ : വക്താവും ശ്രോതാവും കൂടാതെ പറയുന്ന ആൾ അല്ലങ്കിൽ വസ്തു ( അവൻ, അവർ, അത് )
ക്രിയ
- സകർമ്മകം, അകർമകം: അർത്ഥം പൂർണ്ണമാക്കാൻ കർമ്മത്തിന്റെ ആകാംക്ഷ ആവശ്യമുള്ളത് സകർമകം. കർമം ആവശ്യമില്ലാത്തത് അകർമ്മകം
ഉദാ: ഉറങ്ങുന്നു (അകർമ്മകം)
അടിക്കുന്നു, ലാളിക്കുന്നു (സകര്‍മ്മകം) - കേവലം: പ്രയോജകം – ക്രീയകളുടെ സ്വഭാവം അനുസരിച്ചുള്ള വിഭജനം. പരപ്രേരണയോടെ നടക്കുന്ന ക്രീയ പ്രയോജകം. പ്രേരണ കൂടാതെ നടക്കുന്നത് കേവലം. ഉദാ: നടക്കുന്നു, കാണുന്നു (കേവലം)
നടത്തുന്നു, കാട്ടുന്നു (പ്രയോജകം) - കാരിതം: അകാരിതം – കേവല ക്രീയകളില്‍ ‘ക്കു ‘ എന്നത് ഉള്ളത് കാരിതം. ഇല്ലാത്തത് അകാരിതം.
ഉദാ:- കേൾക്കുന്നു, പഠിക്കുന്നു (കാരിതം )
പറയുന്നു, എഴുതുന്നു (അകാരിതം ) - മുറ്റുവിന : പറ്റുവിന : സാതന്ത്ര്യമായി നില്ക്കുന്ന ക്രീയ മറ്റുവിന (പൂർണ്ണ ക്രീയ) മറ്റേതെങ്കിലും പദത്തിന് കീഴടങ്ങി നില്ക്കുന്നത് പറ്റുവിന (അപൂർണ്ണ ക്രീയ)
ഉദാ: മുറ്റുവിന- പറഞ്ഞു, ഇരുന്നു .
പറ്റുവിന – പറഞ്ഞ, ഇരുന്ന - പേരെച്ചം: വിനയെച്ചം – പറ്റുവിനയുടെ സ്വഭാവം അടിസ്ഥാനമാക്കിയുളള വിഭജനം: പേരിന്റെ എച്ചം ( അംഗം) പേരെച്ച് . വിനയുടെ (ക്രിയാ ) എച്ചം ( അംഗം) വിനയെച്ചം.
ഉദാ : പാടുന്ന കുട്ടി (പേരെച്ചം.)
തൊഴാൻ പോയി, കാണാൻ വന്നു ( വിനയെച്ചം)
പ്രകാരം
ക്രീയ നടക്കുന്ന രീതി അണ് പ്രകാരം
- നിർദ്ദേശക പ്രകാരം : ക്രീയാധാതു അതിന്റെ കേവലമായ അർത്ഥത്തെ കാണിക്കുന്നത്. ഉദാ: കുട്ടികൾ പാഠം പഠിക്കുന്നു
- നിയോജക പ്രകാരം: ക്രിയാധാധു നിയോഗം , ആജ്ഞ എന്നീ പ്രയോഗങ്ങൾ കാണിക്കുന്നു. ഉദാ: അവർ വായിക്കട്ടെ
- വിധായക പ്രകാരം: ക്രിയാധാധു വിധി, കൃത്യം, ശീലം മുതലായവ കാണിക്കുന്നു.
ഉദാ: സത്യം പറയണം (വിധി ).
ഈണ് കഴിഞ്ഞാൽ ഉറങ്ങണം (ശീലം).
നല്ല പുസ്തകങ്ങൾ വായിക്കണം ( ഉപദേശം) - അനുജ്ഞായക പ്രകാരം: ക്രീയാധാധു അനുജ്ഞ (സമ്മതം) എന്ന വിശേഷണം കാണിക്കുന്നത്.
ഉദാ: നിങ്ങൾക്ക് പറയാം, കാര്യം തുറന്ന് പറയാം - ആശംസക പ്രകാരം: ക്രീയാധാധു ആശംസ, ആശിസ്സ് എന്നീ വിശേഷാർത്ഥങ്ങൾ കാണിക്കുന്നത് :
ഉദാ: ഈശ്വരൻ നല്ലത് വരുത്തട്ടെ, എല്ലാരും ജയിക്കട്ടെ - പ്രാർത്ഥക പ്രകാരം: ക്രീയാധാതു പ്രാർത്ഥനയോടെ പറയുന്നത്:
ഉദാ: ദൈവം രക്ഷിക്കട്ടെ
ക്യത്ത് :
ക്രിയകളിൽ നിന്നുണ്ടാകുന്ന നാമങ്ങളെ കൃത്തുക്കൾ എന്ന് പറയുന്നു
ക്രിയ – ക്യത്ത്
കൊയ്യുക – കൊയ്ത്ത്
പിടിക്കുക – പിടിത്തം
കുടിക്കുക – കുടിയൻ
hi friend