Date : 2022 January 23
Venue: WMO Arts & Science College Muttil, Kalpetta, Wayanad
വയനാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, ജില്ലാ ആസൂത്രണ ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നൈപുണ്യ 2022 ജോബ് ഫെയർ (Naipunya 2022 Job Fair) 2022 ജനുവരി 23 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. 2022 ജനുവരി 5 വരെ തൊഴില്‍ ദാതാക്കള്‍ക്കും, ജനുവരി 7 മുതല്‍ ജനുവരി 20 വരെ തൊഴില്‍ അന്വേഷകര്‍ക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. നിലവില്‍ 200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 ജനുവരി 5 നകം ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ 8592022365 എന്ന നമ്പറില്‍ ബന്ധപ്പെടാം. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ എല്ലാ വിഭാഗം തൊഴില്‍ ദാതാക്കളും ഉദ്യോഗാര്‍ഥികളും പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നല്‍കുന്ന തൊഴില്‍ ദാതാവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനവും പ്രശംസപത്രികയും ലഭിക്കും.