കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള മലപ്പുറത്ത്; (Job Fest 2022) 2000-ലധികം അവസരങ്ങള്‍

0
531

കേരള നോളജ് ഇക്കോണമി മിഷന്‍ 2022 ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.തൊഴില്‍മേള രാവിലെ ഒന്‍പതിന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 18നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.ജനുവരി 15ന് രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യത : ഐ.ടി, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍, ഓട്ടോമൊബൈല്‍, മാനേജ്‌മെന്റ്, ഫിനാന്‍സ് എജ്യൂക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. എന്നി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാന വ്യാപകമായിതൊഴില്‍ മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടന്ന തൊഴില്‍ മേളകളിലൂടെ അയ്യായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടായി. 12,000 രൂപ മുതല്‍ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴില്‍ അന്വേഷകര്‍ക്ക് www.knowledgemission.kerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ് പോര്‍ട്ടലില്‍ ലഭ്യമായ തൊഴില്‍ അവസരങ്ങളുടെ വിവരം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌പോര്‍ട്ടല്‍ മുഖേന തന്നെ അപേക്ഷയും നല്‍കാം. ഫോണ്‍; 0471 2737881.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.