എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റേയും ആഭിമുഖ്യത്തിൽ 2021 ജനുവരി 16 ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ഐ ടി ഐ /ഐ ടി സി ഉണ്ടാവണം. പ്രായ പരിധി 35 വയസ്സ്
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാകും മേളയിൽ പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷൻ 2021 ജനുവരി 14,15 തീയതികളിൽ രാവിലെ 10 മണി മുതൽ മാവേലിക്കരെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്നതാണ്. രജിസ്റ്റർ ചെയ്യുവാനായി ആധാർ കാർഡിന്റെ പകർപ്പ്, ബയോഡേറ്റ 250 രൂപ എന്നിവ കൈയിൽ കരുതുക
പങ്കെടുക്കുന്ന സ്ഥാപനങ്ങൾ, ഒഴിവുകളുടെ വിവരങ്ങൾ എന്നിവ ജനുവരി 13 (ബുധനാഴ്ച Alappuzha Employability Centre” എന്ന ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 10 ൽ അധികം കമ്പനികൾ പങ്കെടുക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 8304057735, 0477 2230624
പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഓരോ താലൂക്കിലും തൊഴിൽമേള നടത്തും എന്നതിനാൽ ഈ
മേളയിലേക്കുള്ള പ്രവേശനം മാവേലിക്കര താലൂക്കിൽ ഉള്ളവർക്ക് മാത്രം ആയിരിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ആകും പ്രവേശനം.
ലിങ്കിൽ ക്ലിക്ക് ചെയ്ത് കമ്പനി വിവരങ്ങൾ ഡൌൺലോഡ് ചെയ്യുക.
http://bit.ly/35zgpnS