പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായ് ജനുവരി ഏഴിന്് രാവിലെ 10 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ മേള നടത്തുന്നു.
ഒഴിവുകള്‍
- സീനിയര്‍ എക്‌സിക്യൂട്ടീവ് – ബി.ഇ/ ബി-ടെക് (സി.എസ്.ഇ/ സി.ഇ. ഇ/ ഇ.സി.ഇ) ബി.എസ്.സി- സി.എസ്
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് – ഡിഗ്രി,ഡിപ്ലോമ
- സെയില്‍സ് മാനേജര്‍, ടെലി കോളര്‍, പേഴ്‌സണല്‍ സെക്രട്ടറി, ബിസിനസ് കോഡിനേറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ ഇന്‍-ചാര്‍ജ് – ഡിഗ്രി
- ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍- പ്ലസ് ടു
- ഡ്രൈവര്‍/ സെയില്‍സ്മാന്‍, ഫാം സൂപ്പര്‍വൈസര്‍ – എസ്.എസ്.എല്‍.സി, പ്ലസ് ടു
- ഫാം വര്‍ക്കര്‍ – എസ്.എസ്.എല്‍.സി
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. ജനുവരി 3,4,5,6 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് മൂന്ന് ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505435
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്