എറണാകുളത്ത് ഹെൽപ്പർ ജോലി ഒഴിവ്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക

0
1362

ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (പേ ലോഡർ ഓപറേറ്റർ) തസ്തികയിലേക്ക് 2 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 24ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 നും മധ്യേ . നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. യോഗ്യതകൾ : എസ്.എസ്.എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള ഹെവി എക്വിപ്മെന്റ് ഓപറേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ബാഡ്ജോടു കൂടിയ ലൈസൻസ് ഉണ്ടായിരിക്കണം.

എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ ബൈൻഡിങ് തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2022 ജനുവരി 27 ന് മുമ്പ് അതായത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 41 മധ്യേ നിയമാനുസൃത വയസ്സിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി, കെ.ജി.ടി.ഇ/ എം.ജി.ടി.ഇ അല്ലെങ്കിൽ ബൈൻഡിംഗിൽ ഉള്ള തതുല്യ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.