ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ; 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം

0
609

ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മെൻ) തസ്‌തികയിലെ 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 2022 മാർച്ച് 1നകം ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒഴിവുകൾ താൽക്കാലികം. സ്ഥിരപ്പെട്ടേക്കാം.

കോബ്ലർ, ടെയ്‌ലർ, കുക്ക് w/c, w/m, ബാർബർ, സ്വീപ്പർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, വെയ്റ്റർ, മാലി തസ്തികകളിലാണ് ഒഴിവ്.

ശമ്പളം: 21,700– 69100. മറ്റ് ആനുകൂല്യങ്ങളും.

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന് 18–23. സംവരണവിഭാഗക്കാർക്കു നിയമാനുസൃത ഇളവ്.

യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ 2 വർഷ ഐടിഐ‌ ഡിപ്ലോമ.

ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം:167.5 സെമീ, നെഞ്ചളവ്: 78–83 സെമീ. എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76–81 സെമീ.
സ്ത്രീ: ഉയരം: 157 സെമീ, എസ്‌ടി വിഭാഗത്തിന് ഉയരം: 150 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.