ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

0
630


ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.

പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ.

പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിൽ വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ. www.norkaroots.org യിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2022 ഫെബ്രുവരി ഏഴ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.

For Official Notification and Vacancy details click here

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.