ഭാരത് ഇലക്‌ട്രോണിക്‌സില്‍ 247 എന്‍ജിനിയർ ഒഴിവ്

0
620

കേന്ദ്ര പൊതുമേഖലാകമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, ട്രെയിനി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 247 ഒഴിവുണ്ട്. ബെംഗളൂരു കോംപ്ലക്സിലാണ് അവസരം.

പ്രോജക്ട് എൻജിനിയർ I: ഒഴിവ് 67

  • (ഇലക്ട്രോണിക്സ് 40,
  • മെക്കാനിക്കൽ 14,
  • കംപ്യൂട്ടർ സയൻസ് 9,
  • ഇലക്ട്രിക്കൽ 2,
  • സിവിൽ 2).
  • യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ ബി. എസ്സി. (നാലുവർഷത്തെ കോഴ്സ്)/ ബി.ആർക്. (അഞ്ചുവർഷത്തെ കോഴ്സ്) എൻജിനിയറിങ് ഡിഗ്രി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ശമ്പളം 40,000 – 55,000 രൂപ.

ട്രെയിനി എൻജിനിയർI: ഒഴിവ്169

  • ഇലക്ട്രോണിക്സ് : 103,
  • മെക്കാനിക്കൽ – 50,
  • കംപ്യൂട്ടർ സയൻസ് – 8,
  • ഇലക്ട്രിക്കൽ – 7,
  • ആർക്കിടെക്ചർ-1.
  • യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ ബി.എസ്സി. (നാലുവർഷത്തെ കോഴ്സ്)/ ബി.ആർക്. (അഞ്ചുവർഷത്തെ കോഴ്സ്) എൻജിനിയറിങ് ഡിഗ്രി. ആറുമാസത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ട്രെയിനി ഓഫീസർ (ഫിനാൻസ്) I: ഒഴിവ് 11. യോഗ്യത ദ്വിവത്സര എം.ബി.എ. (ഫിനാൻസ്), ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 30,000 – 40,000 രൂപ.

കൂടുതൽ വിവരങ്ങൾക്ക് www.belindia.in സന്ദർശിക്കുക. അവസാന തീയതി: 2022 ഫെബ്രുവരി 4

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.