Home Blog Page 9

മലപ്പുറം ജില്ലയിൽ മിനി ജോബ് ഫെയര്‍

0

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ജൂണ്‍ ഒന്‍പതിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബി.കോം തുടങ്ങി യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. ഫോണ്‍ : 04832 734737

മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ലഭിക്കും.

പ്ലസ്ടു / ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ് / ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കുമെന്ന് എസ്.ആർ.സി ഡയറക്ടർ അറിയിച്ചു.

അപേക്ഷകർ സ്റ്റഡി സെന്ററുമായി ബന്ധപ്പെടണം. ഓക്സ്ഫോർഡ് കിഡ്സ്, കണിയാപുരം 9746097282 ,ഓക്സ്ഫോർഡ് കിഡ്സ്, നെടുമങ്ങാട് 9846626416 ,ഓക്സ് ഫോർഡ് കിഡ്സ്, കമലേശ്വരം, 9074635780. വിശദവിവരങ്ങൾക്ക് www.srccc.in

സുരക്ഷയ്ക്കായി അഗ്നിശമനികൾ: How to use Fire Extinguisher

0

അഗ്നിശമനികളുടെ സിലണ്ടറുകൾ ഓഫീസുകളിലും കെട്ടിടങ്ങളിലും തിയേറ്ററുകളിലും കാണാറുണ്ട്. ഇവയെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കത്തുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിൽ തീ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ( Classes of Fire)

Class A: സാധാരണ തീ പിടിക്കുന്ന പദാർഥങ്ങളായ പേപ്പർ, മരം, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ എന്നിവ കത്തുമ്പോൾ ഉണ്ടാകുന്ന തീ

Class : B – ദ്രാവകങ്ങളായ പെട്രോളിയം ഉൽപന്നങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന തീ

Class C: പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ നിന്നുണ്ടാകുന്ന തീ

Class D: – മഗ്നീഷ്യം, സോഡിയം, ലിതിയം, പൊട്ടാസ്യം തുടങ്ങിയ കത്തുന്ന ലോഹങ്ങളിൽ നിന്നുണ്ടാകുന്ന തീ.

Class K – പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണകൾ കത്തുമ്പോൾ ഉണ്ടാകുന്ന തീ

വിവിധ തരം തീ അണയ്ക്കുവാൻ ഒരേ ഇനം അഗ്നിശമനികൾ ഉപയോഗിക്കുവാൻ പാടില്ല. ഏത് തരം തീയ്ക്കാണ് ഉപയോഗിക്കേണ്ടത് എന്നുള്ളത് അഗ്നിശമനികളിൽ രേഖപ്പെടുത്തിയിരിക്കും.

അഗ്നിശമനി പ്രവർത്തിപ്പിക്കേണ്ട രീതി

  1. സിലിണ്ടറിന്റെ മുകളിൽ ഹാൻഡിലിൽ ഉള്ള പിൻ വലിക്കുക.
  2. അണയ്ക്കേണ്ട തീയിലേയ്ക്ക് നോസിൽ തിരിക്കുക.
  3. ഹാൻഡിൽ അമർത്തിപ്പിടിയ്ക്കുക.
  4. തീയിൽ CO2 കിട്ടുന്ന രീതിയിൽ വീശുക.
To operate an Extinguisher

ഒരുമാസം 24 ടിക്കറ്റ് വരെ; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി റെയില്‍വേ

0

ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതൽ ഒരുമാസം 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

നിലവിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവിൽ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ഇത് 12 ആയി വർധിപ്പിച്ചിട്ടുണ്ട്.

സ്ഥിരം യാത്രക്കാർക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കൾക്ക് അടക്കം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും നടപടി സഹായകരമാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

Google pays tribute to Angelo Moriondo through Google Doodle

0

Angelo Moriondo was born on June 6, 1851 in Turin, Italy to a family of entrepreneurs. Enter Angelo Moriondo, the man who patented the first known espresso machine. His grandfather founded a liquor production company that was passed down to his son, who himself would later build the popular chocolate company, “Moriondo and Gariglio” alongside his brother and cousin

Google is celebrating the 171st birth anniversary of Angelo Moriondo, who is widely considered as the inventor of espresso machines.

In Google Doodle page, Google states that once upon a time, in 19th century Italy, coffee was the hottest item around. Unfortunately, brewing methods required customers to wait over five minutes to get their drink. Enter Angelo Moriondo, the man who patented the first known espresso machine. Today’s Doodle celebrates his 171st birthday.

ഭിന്നശേഷിക്കാർക്കു തൊഴിൽ പരിശീലനം

0

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഇലക്‌ട്രോണിക്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ് എന്നിവയിൽ ദീർഘ/ ഹ്രസ്വകാല പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം നൽകും.
അടുത്ത മാസം മുതൽ പ്ലംബിംഗ്, കാർപെന്ററി എന്നീ രണ്ടു കോഴ്‌സുകൾ കൂടി ആരംഭിക്കുന്നു. ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ടൈപ്പ്‌റൈറ്റിങ് കെ.ജി.റ്റി.ഇ (കേരള ഗവ. ടെക്‌നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്ററിൽ നടത്തുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 0471-250371.

പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം, അവസരവുമായി അസാപ് കേരള

0

പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം, അവസരവുമായി അസാപ് കേരള
ഊർജ്ജ മേഖലയിൽ അനുദിനം വളർന്നു വരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കേന്ദ്ര ഊർജ്ജമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി (NPTI) ചേർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എൻജിനിയറിങ് പഠനത്തിന് അവസരം ഒരുക്കുന്നു.

പഠന ശേഷം തൊഴിൽ ഉറപ്പു തരുന്ന ഈ കോഴ്‌സ്, എൻജിനിയറിങ് ബിരുദധാരികൾക്ക് പ്രയോജനപ്പെടുത്താം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
പവർ പ്ലാന്റുകളിൽ എൻജിനിയർ ആയി തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പവർ അനുബന്ധ എഞ്ചിനീയറിംഗിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്കു പങ്കെടുക്കാം.

വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രമുഖ കമ്പനികളിൽ തൊഴിലവസരവുമുണ്ട്.
മെറിറ്റ് അടിസ്ഥാനത്തിൽ ആദ്യത്തെ 30 പേർക്കാണ് പ്രവേശനം. കോഴ്‌സ് ഫീസും, മറ്റ് വിവരങ്ങളും അസാപ് കേരള വെബ്‌സൈറ്റ് ആയ asapkerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999709/623.

Lakshya Mega Job Fair Palakkad 2022 | ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് 2022

0

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

മേളയില്‍ 20-ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.

വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താം; ‘എഡിറ്റ് ഓപ്ഷൻ’ വരുന്നു : Edit Option is available in WhatsApp

0

വാട്‌സാപ്പ് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന പല പുതിയ മാറ്റങ്ങളും മെറ്റ അധികൃതർ ഏർപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വാട്‌സാപ്പിൽ ഒരു മെസേജ് അയച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരുത്താനുള്ള ഓപ്ഷൻ നിലവിലില്ല. തെറ്റിപോയെന്ന് തോന്നിയാൽ, അല്ലെങ്കിൽ പിൻവലിക്കണമെന്ന് കരുതിയാൽ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് വാട്‌സാപ്പ് മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം. ആപ്ലിക്കേഷന്റെ ബീറ്റ വേർഷനിൽ എഡിറ്റ് ബട്ടൺ ടെസ്റ്റ് ചെയ്യാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

എഡിറ്റ് ഓപ്ഷൻ നിലവിൽ വരുന്നതോടെ വാട്‌സാപ്പിൽ അയച്ച മെസേജ് തിരുത്താൻ സാധിക്കും. കോപ്പി, ഫോർവേഡ്, തുടങ്ങിയ ഓപ്ഷനുകൾക്കൊപ്പമാണ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും നിലവിൽ വരിക. ഇതോടെ അക്ഷരത്തെറ്റുകൾ തിരുത്താനും ടൈപ്പ് ചെയ്തതിലെ മറ്റ് പിഴവുകൾ മാറ്റി ഒരിക്കൽ അയച്ച മെസേജ് തിരുത്തി നൽകാനും കഴിയും. എഡിറ്റ് ഹിസ്റ്ററി കാണാൻ ഉപയോക്താവിന് കഴിയുമോയെന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ മാറ്റം ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം

0

മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടത്താൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടു. പ്രാരംഭനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി.വഗേല പറഞ്ഞു.

ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും ട്രൂകോളറിൽ സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽരേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.

വിദേശജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; പാസ്‌പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

0

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

പാസ്പോർട്ട് സേവ പോർട്ടലിൽ അപേക്ഷ നൽകേണ വിധം

  1. ഇതിനായി പാസ്പോർട്ട് സേവ പോർട്ടൽ https://www.passportindia.gov.in/AppOnlineProject/online/pccOnlineApp ൽ രജിസ്റ്റർ ചെയ്യണം.
  2. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക.
  3. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment select ചെയ്യണം.
  4. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും.
  5. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ എത്തണം

സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിനു മാത്രമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും നൽകുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നൽകുക. ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. 500 രൂപയാണ് ഫീസ്.

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

0

2022 ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം.

യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. ഓൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1916.

ദിശ 2022 (Disha 2022 Job Fest) മെഗാ തൊഴിൽ മേള ദേവമാതാ കോളേജിൽ

0

Date : 2022 മെയ് 21

Venue: ദേവമാതാ കോളേജ് കുറവിലങ്ങാട്

സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം

സ്വകാര്യ മേഖലയിലെ 30-ഓളം കമ്പനികളിലെ 2000-ത്തോളം ഒഴിവുകളിലേക്ക്‌ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും , ദേവമാതാ കോളേജ് കുറവിലങ്ങാടും സംയുക്തമായി 2022 മെയ് 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.

IT, BPO,KPO, pharmaceutical ,Banking, NBFC,E-Commerce, Technical, Non – Technical,FMCG,Educational, Retail, Nursing, Automobile ,Conglomerate, Constructions, എന്നീ സെക്ടറുകളിൽ നിന്നുമുള്ള 30- ഓളം പ്രമുഖ കമ്പനികളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9 മണി മുതൽ അനുബന്ധ രേഖകളുമായി കോളേജ് ക്യാമ്പസ്സിൽ എത്തി ചേരുക.

തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളെപ്പറ്റിയും ഒഴിവുകളെപ്പറ്റിയുമുള്ള വിശദ വിവരങ്ങൾക്കായി
https://drive.google.com/file/d/149G_ceKpj7fbkfJPeYdXGzRVGo8Ii2vk/view?usp=sharing ലിങ്ക് സന്ദർശിക്കുക.

സ്വകാര്യമേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി വിനിയോഗിക്കുക. ഈ മെസ്സേജ് മാക്സിമം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.

Poster

KGF chapter 2: Toofan Malayalam Lyrics

0
സമാന്തർ മേൻ ലേഹർ ഉത്തി ഹേ
സിഡ്ഡി സിഡ്ഡി ഹൈ തൂഫാൻ
ചത്താനെ ഭി കാമ്പ് രഹി ഹേ
സിഡ്ഡി സിഡ്ഡി ഹേയ് തൂഫാൻ
സിഡ്ഡി ഹേയ് ... തൂഫാൻ ...
തൂ ക്യാ മേൻ ക്യാ ഹജ്ജാ ഹജ്ജാ തൂഫാൻ തൂഫാൻ
ഇടി മിന്നലിന്ന് തടയിട്ടവനെ
തൂഫാൻ തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ
തൂഫാൻ തൂഫാൻ
തുടികൊട്ടിടുന്ന കടുദുന്ദുഭമേ
തൂഫാൻ തൂഫാൻ
ചിറ കെട്ടിടുന്ന നെടുനായകനെ ..
സുറുന്ന കൺകളിലെരിയും ഹൂങ്കാര തീ കുണ്ഡമേ..
വിറുന്ന കടുകടോരമാം കാരിരുമ്പൊത്ത കൈകളെ...
ഒ റോക്കി ഒ റോക്കി ഒ റോക്കി റോക്കി റോക്കി...
ഒ റോക്കി ഒ റോക്കി ഒ റോക്കി റോക്കി റോക്കി...
ഹേ ഗറുന്ന ചുഴലി തിരിടെരിയും സ്വാസ കാറ്റിന്റെ താളമേ...
ഉറുന്ന കുതറിപായിടും പുലി പോലെ പായുന്ന പാദമേ
റോക്കി റോക്കി റോക്കി റോക്കി
മിഴിവാർന്നിടും.. കണ്ണീരിനാൽ 
നിറയുന്നിതാ സാഗരം
എരി വേനലിൽ ഇടനെഞ്ചിൽ നീ
പകരുന്നുവോ സ്വാന്തനം
രുധിരം ഒഴുകും പുഴയിൽ നീന്തുന്ന
ഇവനാം എരിതീയിൽ വീണുരുകി തീരുന്നുവോ..
ഇടതു വലതു മുന്നു പിന്നിൽ ഇവനുണ്ട്
പൊരുതി നേടുന്ന മണ്ണിലിവനുണ്ട്
അഗ്നി ശൈലങ്ങൾ ഇവനിലുമുണ്ട്
തൂ ക്യാ മേൻ ക്യാ ഹജ്ജാ ഹജ്ജാ തൂഫാൻ തൂഫാൻ
ഇടി മിന്നലിന്ന് തടയിട്ടവനെ
തൂഫാൻ തൂഫാൻ
പടവെട്ടിടുന്ന രണ ഭൈരവനെ
തൂഫാൻ തൂഫാൻ
തുടികൊട്ടിടുന്ന കടുദുന്ദുഭമേ
തൂഫാൻ തൂഫാൻ
ചിറ കെട്ടിടുന്ന നെടുനായകനെ..

എംപ്ലോയ്മെൻ്റ് സീനിയോരിറ്റി പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.

ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2022 മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222745.

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

0

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും.

ഭൂമി സംബന്ധമായ വിവരങ്ങൾ ഭൂവുടമയുടെ സമ്മതത്തോടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച് സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനാണു പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആധാറുമായി ലങ്ക് ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫിസിൽ നേരിട്ടെത്തി ഒ.ടി.പി. മുഖാന്തിരമോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ ഇതു പരിശോധിച്ച് അംഗീകരിക്കുന്നമുറയ്ക്ക് യുണീക് തണ്ടപ്പേർ നമ്പർ ലഭിക്കും. ഘട്ടം ഘട്ടമായാകും ഇതു സംസ്ഥാനത്ത് നടപ്പാക്കുക.

പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഏതൊരു വ്യക്തിയുടേയും ഭൂമി വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ നമ്പറിൽ രേഖപ്പെടുത്തപ്പെടും. ഒരു ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജിലുള്ള ഭൂമി വിവരങ്ങൾ ഒറ്റ തണ്ടപ്പേരിൽ ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവയ്ക്കുന്നതു തിരിച്ചറിയുന്നതിനും മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്കു പതിച്ചു നൽകുന്നതിനും കഴിയും. ഭൂരേഖകളിൽ കൃത്യത കൈവരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും സാധിക്കും.
പദ്ധതി നടപ്പാകുന്നതോടെ ഭൂമി സംബന്ധിച്ച ഇടപാടുകൾ സുഗമമാകുകയും ക്രയവിക്രയങ്ങൾ സുതാര്യമാകുകയും ചെയ്യും.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാനും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും കഴിയും. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാകില്ല. വിള ഇൻഷ്വറൻസിനും മറ്റു കാർഷിക സബ്സിഡികൾക്കും പ്രയോജനംചെയ്യും. റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കാൻ കഴിയും. ഗുണഭോക്താക്കൾക്കു മികച്ച ഓൺലൈൻ സേവനം പ്രദാനംചെയ്ത് വിവിധ സേവനങ്ങൾ വേഗത്തിലാക്കാനാകും. ഭൂമി വിവരങ്ങളും നികുതി രസീതും ഡിജി ലോക്കറിൽ സൂക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴുള്ള പേപ്പർ പട്ടയങ്ങൾക്കു പകരമായാകും ക്യുആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറുമുള്ള ഇ-പട്ടയങ്ങൾ നൽകുകയെന്നു മന്ത്രി പറഞ്ഞു.

പേപ്പർ പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യൂ ഓഫിസിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവു മാത്രമേ സൂക്ഷിക്കാറുള്ളൂ. പട്ടയ രേഖകൾ കണ്ടെത്തി പകർപ്പ് ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് ഇ-പട്ടയങ്ങൾ നൽകുന്നത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്ന പട്ടയമാണിത്. നൽകുന്ന പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കും.
ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയസർട്ടിഫിക്കറ്റുകളാണ് ആദ്യ ഘട്ടമായി ഇ-പട്ടയങ്ങളാക്കി നൽകുന്നത്. തിരൂർ ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ഉണ്ണീൻകുട്ടിക്ക് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം നൽകി.

ഇ-പട്ടയങ്ങൾ റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പട്ടയം ലഭിച്ചശേഷം പോക്കുവരവുകൾ പ്രത്യേക അപേക്ഷയില്ലാതെ നടത്താനാകും. പട്ടയങ്ങളുടെ ആധികാരികത ക്യുആർ കോഡ് ഉപയോഗിച്ച് ഉറപ്പാക്കാമെന്നതിനാൽ വ്യാജ പട്ടയങ്ങൾ സൃഷിച്ചു നടത്തുന്ന തട്ടിപ്പുകൾ തടയാൻ കഴിയും. ഇവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യക്തികൾക്കു നൽകിയിട്ടുള്ള പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും. വീണ്ടും പട്ടയങ്ങൾക്ക് അപേക്ഷിക്കുന്നത് ഇതുവഴി ഒഴിവാക്കാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ നാഴികക്കല്ലാണ് ഇ-പട്ടയങ്ങളെന്നും മന്ത്രി പറഞ്ഞു.

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിട്ടുപോയോ? വഴിയുണ്ട്

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും

കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2022 മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കി മേളക്കാഴ്ചകളും ആസ്വദിക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പുറത്തായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കി നല്‍കുന്നത്.

മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്ഥാപിച്ചിരിക്കുന്ന സേവന സ്റ്റാളുകളുടെ വിഭാഗത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഈ സേവനം ലഭിക്കുക. 2022 മെയ് 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകല്‍ലും രജിസ്ട്രേഷന്‍ പുതുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ക്കാനും അധിക സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും സ്റ്റാളുകളില്‍ അവസരമുണ്ടാകും.

എംസി.എ അപേക്ഷ ക്ഷണിച്ചു: MCA Admission 2022

0

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ 1 വരെ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം.

അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in ൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ ഒന്ന് വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 2022 ജൂൺ 12 ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

വമ്പൻ ഫീച്ചറുകളുമായി വാട്ട്സാപ്പ് : റിയാക്ഷൻസ്, ഗ്രൂപ്പിൽ ഇനി 512 പേർക്ക് ജോയിൻ ചെയ്യാം

0

മെസേജുകൾക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങൾ പോലെയുള്ള ഫീച്ചറുകൾ നേരത്തേ തന്നെ വാട്സാപ് പരീക്ഷിച്ചുവരികയായിരുന്നു. 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ സാധിക്കുന്ന മറ്റൊരു ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചു. ഒരു ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനവും വാട്സാപ് ഒരുക്കുന്നുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെയാണ് വാട്സാപ്പിലെ ഇമോജി പ്രതികരണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ആദ്യം അറിയിച്ചത്.

വാട്സാപ്പിന്റെ എതിരാളികളായ സിഗ്നൽ, ടെലിഗ്രാം, ഐമെസേജ് എന്നിവയിലെല്ലാം ഇമോജി പ്രതികരണ ഫീച്ചർ ലഭ്യമാണ്. എന്നാൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലും ഇമോജി പ്രതികരണ ഫീച്ചറുണ്ട്.

ഒരേസമയം 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അയയ്‌ക്കാനുള്ള ഫീച്ചറും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരിക്കും. മുൻപ് ഉപയോക്താക്കൾക്ക് ഒരേസമയം 100 എംബി ഫയലുകൾ മാത്രമാണ് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. ഇത് മിക്ക ഉപയോക്താക്കൾക്കും പര്യാപ്തമായിരുന്നില്ല. പരിധി വർധിപ്പിച്ചാൽ ഒരുപാട് വിഡിയോകളും ഫയലുകളും ഒരുമിച്ച് കൈമാറുന്നത് ഉപയോക്താക്കൾക്ക് ഇനി ഒരു പ്രശ്‌നമായിരിക്കില്ല.

എന്നാലും, വലിയ ഫയലുകൾക്കായി വൈഫൈ ഉപയോഗിക്കാൻ വാട്സാപ് ശുപാർശ ചെയ്യുന്നുണ്ട്. വലിയ ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ എല്ലാം കൈമാറ്റം എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ഒരു കൗണ്ടർ പ്രദർശിപ്പിക്കുമെന്ന് ബ്ലോഗിൽ സൂചിപ്പിക്കുന്നുണ്ട്.

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാൻ അനുവദിക്കുമെന്നും വാട്സാപ് അറിയിച്ചു. നിലവിൽ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമാണ് ചേർക്കാൻ അനുവദിക്കുക. എന്നാൽ, ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല.

കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ (Guidelines for using computers over Internet)

0

കമ്പ്യൂട്ടറിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുളള പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

മിക്കവാറും വൈറസുകൾ ഇ-മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് വ്യാപിക്കുന്നത്. പ്രേഷകരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അത്തരം ഇ-മെയിലിലെ അറ്റാച്ച്മെന്റുകൾ തുറക്കുമ്പോൾ ഉത്ഭവം സ്ഥാനം അറിയാത്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുകയോ പകർപ്പെടുക്കുകയോ ചെയ്യരുത്.

പോപ് – അപ് പരസ്യങ്ങൾ ക്ലിക്ക് ചെയ്യുന്നതിന് പകരം അവ ക്ലോസ് ചെയ്യണം. USB ഡ്രൈവുകൾ ശ്രദ്ധയേടെ ഉപയേഗിക്കുക. മറ്റുള്ളവരുടെ USB സ്റ്റോറേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുമ്പോഴും, നിങ്ങളുടെ USB സ്റ്റോറേജ് സുരക്ഷയില്ലാത്ത ഇന്റർനെറ്റ് കഫേയിലെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുമ്പോഴും ശ്രദ്ധപുലർത്തുക. USB സ്റ്റോറേജിലൂടെ വൈറസ് വ്യാപനം ചെയ്യാം.

ഫയർവാളുകൾ പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കുക. ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക. കൂടാതെ നിശ്ചിത ഇടവേളകളിൽ പാസ്വേഡുകൾ മാറ്റുക. ഓൺലൈനിലൂടെ ആന്റിവൈറസിന്റെ വൈറസ് നിർവചനങ്ങൾ പതിവായി നവീകരിക്കുക.

DVD യിലോ, മറ്റൊരു ഹാർഡ് ഡിസ്കിലോ സുപ്രധാന ഫയലുകൾ പതിവായി ബാക്ക്അപ്പ് ചെയ്യുക.

സ്വകാര്യ വിവരങ്ങൾ ഓൺലൈനിലൂടെ നൽകുമ്പോൾ ജാഗ്രത പുലർത്തുക. സ്വകാര്യ വിവരങ്ങളായ ഫോൺ നമ്പർ, വിലാസം, ഇ-മെയിൽ വിലാസം, ക്രഡിറ്റ് കാർഡ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ അവഗണിക്കുക.

ധനകാര്യ ഇടപാടുകൾക്ക് ബാങ്കിന്റെ URL അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക. ഇമെയിലിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കാതിരിക്കുക. ബാങ്കുകളോ അവരുടെ ചുമതലക്കാരോ നമ്മുടെ സ്വകാര്യ വിവരങ്ങൾ യൂസർ നെയിം എന്നിവ ഫോൺ, SMS, ഇ-മെയിൽ എന്നിവ ആവശ്യപ്പെടുകയില്ല. നിങ്ങളുടെ പാർഡോ, ATM കാർഡ് വിവരങ്ങൾ മറ്റുള്ളവർക്ക് വെളിപ്പെടുത്തരുത്.

ധനകാര്യ ഇടപാടുകൾ വെബ്സൈറ്റിലൂടെ നടത്തുന്നതിന് മുൻപ് അവ സുരക്ഷിതമാണോ എന്ന് പരിശോധിക്കുക, വെബ് അഡ്രസ്സ് https:// എന്നതിൽ തുടങ്ങുന്നുവോ എന്നും താഴിന്റെ ചിഹ്നം അഡ്രസ് ബാറിൽ ഉണ്ടോ എന്നും പരിശോധിക്കുക.

ഓൺലൈൻ അക്കൗണ്ടുകൾ പതിവായി പരിശോധന നടത്തുകയും ഏതെങ്കിലും സംശയാസ്പദമായ ഇടപാട് ശ്രദ്ധയിൽ പെട്ടാലുടൻ ബാങ്ക് അധികൃതരുമായോ ക്രെഡിറ്റ് കാർഡ് നൽകുന്നവരുമായോ ബന്ധപ്പെടുക.

ശക്തമായ പാസ്‌വേഡ് നിർമ്മിക്കുന്ന രീതി

1. ഒരു പാഡിന് ചുരുങ്ങിയത് 8 ക്യാരക്ടറുകൾ ഉണ്ടായിരിക്കണം.

2. വലിയ അക്ഷരങ്ങൾ (Upper Case) ചെറിയ അക്ഷരങ്ങൾ (Lower Case) സംഖ്യകൾ, @, #, $ തുടങ്ങിയ ചിഹ്നങ്ങൾ

3. സ്വകാര്യ വിവരങ്ങളായ പേര്, ജനനതീയതി തുടങ്ങിയവയോ അല്ലെങ്കിൽ പൊതുവായ വാക്യ ങ്ങളോ ആയിരിക്കരുത്.

4. നിങ്ങളുടെ പാഡ് മറ്റുള്ളവരോട് വെളിപ്പെടുത്തരുത്.

5. പാസ്വേർഡ് എഴുതി പേപ്പറിലോ അല്ലെങ്കിൽ അത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലിലോ സൂക്ഷിക്കരുത്

6. എല്ലാ ലോഗിന് വേണ്ടിയും ഒരേ പാഡ് ഉപയോഗിക്കരുത്.

7. പതിവായി പാസ്‌വേഡ് മാറ്റുക.