Home Blog Page 23

ഇഗ്‌നോ അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു

0
Advertisements

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. വെബ് സൈറ്റ് https://ignouadmission.samarth.edu.in/

റൂറൽ ഡവലപ്മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൽറ്റ് എജ്യുക്കേഷൻ, ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്ററ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ.

വിശദ വിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2344113, 2344120, 9447044132.

Advertisements

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

0
Advertisements

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154. https://ksg.keltron.in/

Bsnl KYC വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ വഴി തട്ടിപ്പ് സൂക്ഷിക്കുക: പോലീസ് മുന്നറിയിപ്പ്

Advertisements

ബി.എസ്.എൻ.എൽ സിം കാർഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപകം. ബി.എസ്.എൻ.എൽ സിം ഉപയോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘം സജീവമാണ്.

നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതാണ് തുടക്കം. വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിചാർജ് ചെയ്യാനും നിർദ്ദേശിക്കും.

പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക ആയിരക്കണക്കിന് രൂപ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ് ഈ സംവിധാനം.

Advertisements

ഇത്തരക്കാർക്ക് യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്ന് പൊലീസ് പറയുന്നു.തട്ടിപ്പിനിരയായാൽ ഉടനെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും ബന്ധപെടണമെന്ന് അധികൃതർ പറയുന്നു.

കോസ്റ്റ് ഗാർഡിൽ ഒഴിവ് : 350 നാവിക്/ യാന്ത്രിക്

0
Advertisements

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. 2021 ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുകൾ:
1. നാവിക് (ജനറൽ ഡ്യൂട്ടി)- 260,
2.നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50,
3.യാന്ത്രിക് (മെക്കാനിക്കൽ)- 20,
4. യാന്ത്രിക് (ഇലക്ട്രിക്കൽ)- 13,
5.യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7

യോഗ്യത :
നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസ്
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) : പത്താം ക്ലാസ് പാസായിരിക്കണം

യാന്ത്രിക് :
പത്താം ക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്ടവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോ ണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

Advertisements

പ്രായം: 18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) നാവിക് (ഡി.ബി.) , തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും – 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷിക്കാൻ https://joinindiancoastguard.cdac.in/ സന്ദർശിക്കുക. അവസാന തീയതി 2021 ജൂലായ് 16

ഈ 21 ആപ്പുകൾ കുട്ടികളുടെ ഫോണിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക. കേരള പോലീസ് മുന്നറിയിപ്പ്

Advertisements

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി കേരള പോലീസ് .
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഫേസ് ബുക്കിലൂടെയാണ് മുന്നറിയിപ്പ്.

ആധാർ – പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.

0
Advertisements

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂണ്‍ 30 ആണ്. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയോളമാണ്. പത്ത് തവണയോളം ഇതുവരെ തീയതി നീട്ടി നല്‍കിയിട്ടുണ്ട്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നലിവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും.

‘നന്മ മരം’ സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു.

0
Advertisements

സംസ്ഥാന ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം ഏർപ്പെടുത്തിയ 2021 വർഷത്തെ നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ആലുംകടവ് സ്വദേശി കാക്കാന്റയ്യത്ത് കെ നരേന്ദ്രനും കുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി പാവുമ്പ ശ്രീമാധവത്തിൽ എം എസ് ശ്രീഹരിയും അർഹരായി.

മികച്ച പരിസ്ഥിതി പ്രവർത്തകനും, ധാരാളം ഔഷധ ചെടികളുടെ സംരക്ഷകനുമായ കെ നരേന്ദ്രൻ അര നൂറ്റാണ്ടിലേറെയായി ഈ രംഗത്ത് മാതൃകപരമായ ഇടപെടൽ ആണ് നടത്തുന്നത്. അമൂല്യമായ വൃക്ഷ സാമ്പത്തിനെ പരിചയപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പ്രദർശനങ്ങൾ നടത്തിവരുന്നു. വീടിനു ചുറ്റും കാടും, കാടിനു നടുവിൽ വീടും എന്നൊക്കെ പറയാൻ കഴിയുന്ന പ്രകൃതി രമണീയത അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളുടെ ആഴവും പരപ്പുമാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലെ മാതൃകാ പരമായ ഇടപെടൽ ആണ് അദ്ദേഹത്തിന് നന്മ മരം സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്.

കുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന അവാർഡ് നേടിയ എം എസ് ശ്രീഹരി പാവുമ്പ ശ്രീമാധവത്തിൽ മധു – ശ്രീലത ദമ്പതികളുടെ മകനാണ്. പാവുമ്പ ഹൈസ്കൂൾ വിദ്യാർത്ഥി ആയ ശ്രീഹരി പ്രകൃതി സംരക്ഷണ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നു. സമപ്രായക്കാർ ജന്മദിനം കേക്ക് മുറിച്ചും മറ്റും ആഘോഷിക്കുമ്പോൾ സ്വന്തം പണം മുടക്കി കൂട്ടുകാർക്ക് 150 ൽ അധികം വൃക്ഷതൈകൾ വിതരണം ചെയ്താണ് ആഘോഷിച്ചത്.

Advertisements

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 14 ജില്ലകളിലും നന്മ മരം പദ്ധതിക്ക് വേണ്ടി വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനെല്ലാം മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതായി ശ്രീഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്ത നന്മ മരം ഗ്ലോബൽ മീറ്റിംഗിൽ സി ആർ മഹേഷ്‌ എം എൽ എ ആണ് അവാർഡ് പ്രഖ്യാപിച്ചത്. നന്മ മരം പ്രത്യേക പുരസ്‌കാരത്തിന്
ഓറ നന്മ മരം, റിയാദ്, സുഭാഷ് സി എസ്,
ഫിറോസ് അഹമ്മദ് എ, ജി മഞ്ജുക്കുട്ടൻ എന്നിവർ അർഹരായി. മന:ശാസ്ത്രജ്ഞൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, നടൻ സാജൻ സൂര്യ, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, ചലച്ചിത്ര ഗാന രചയിതാവ് ഷാഹിറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, സമീർ സിദ്ധീഖി, ഷീബ ഫൈസൽ, ശ്രീജയാ ജെ ചന്ദ്ര തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ഡോ. സൈജു ഖാലിദിന്റെ പരിസ്ഥിതി പ്രവർത്തനം അനുകരണീയം : മന്ത്രി റോഷി അഗസ്റ്റിൻ

0
Advertisements

നന്മ മരം പദ്ധതി ഗ്ലോബൽ മീറ്റിങ്ങും, നന്മ മരം അവാർഡ് പ്രഖ്യാപനവും നടത്തി. ഓൺലൈൻ പരിപാടി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. കഴിഞ്ഞ ജൂൺ 5 മുതൽ ഈ പരിസ്ഥിതി ദിനം വരെ വർഷം മുഴുവൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നന്മ മരം പദ്ധതി ഇന്ത്യയിലെ തന്നെ അത്തരത്തിലുള്ള ആദ്യ പദ്ധതിയാകും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കം അകറ്റാൻ പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദിന്റെ ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതും, അനുകരണീയവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നന്മ മരം പരിസ്ഥിതി അവാർഡ് സി ആർ മഹേഷ്‌ എം എൽ എ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ കെ നരേന്ദ്രനും, കുട്ടികളുടെ വിഭാഗത്തിൽ എം എസ് ശ്രീഹരിയും അവാർഡിന് അർഹരായി. യോഗത്തിൽ നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, ചലത്ചിത്ര ഗാന രചയിതാവ് ഷഹീറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, നടൻ സാജൻ സൂര്യ, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, ഷീബ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Advertisements

1000 രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം.

0
Advertisements

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

Advertisements

ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് നിർദ്ദേശം

0
Advertisements

സര്‍ട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യത

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ സര്‍ട്ടിഫിക്കറ്റിൽ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

കോവിഡ്-19 കാരണം എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സമയം അനുവദിച്ചു.

0
Advertisements

കോവിഡ്-19 മഹാമാരി വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ 2021 മെയ് മാസം 30 വരെ സർക്കാർ ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ചുവടെ പറയുന്ന പ്രകാരം സമയപരിധി ദീർഘിപ്പിച്ച് നല്കിയിരിക്കുന്നു.

  • 2020 ജനുവരി 01 മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
  • 03/2019 നോ അതിനു ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്.സി./എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് പുതുക്കൽ കാലാവധി 2021 ആഗസ്റ്റ് വരെ 31 ദീർഘിപ്പിച്ചിരിക്കുന്നു. എസ്.സി.എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
  • eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാകാവുന്നതാണ്.
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ പ്രസ്തുത
  • സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം ദീർഘിപ്പിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റ് ചേർക്കൽ, www.eemployment.kerala.gov.inഎന്ന വെബ് സൈറ്റ് വഴി രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നിർവഹിക്കാം

വാട്ട്സ്പ്പിനും ഫേസ് ബുക്കിനും ഇന്ത്യയിൽ പൂട്ട് വീഴാൻ സാധ്യത

0
Advertisements

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹ മാധ്യമങ്ങൾക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്ക് നിരോധനം വരാൻ സാധ്യത ഉണ്ട്. മേയ് 25നുള്ളിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു കേന്ദ്രം സമൂഹ മാധ്യമങ്ങൾക്കു നൽകിയ നിർദേശം. 

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്.

Advertisements

സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒ‌ടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.

പ്രബല സമൂഹമാധ്യമങ്ങൾക്കുള്ള അധിക നിർദേശങ്ങൾ

  • ചട്ടങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാ ക്കാൻ ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കണം. എല്ലാവരും ഇന്ത്യയിൽ സ്ഥിരതാമസക്കാരാകണം.
  • ലഭിച്ച പരാതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും എല്ലാ മാസവും റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ,
  • അഖണ്ഡത, വിദേശബന്ധം എന്നിവയെ ഹനിക്കുന്ന ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കണം. ബലാത്സംഗം, കുട്ടി കൾക്കെതിരായ ലൈംഗിക കുറ്റകൃത്യം എന്നിവയുടെ ദൃശ്യങ്ങളുടെ കാര്യത്തി ലും ഈ ചട്ടം ബാധകമാണ്. ഇത്തരം ഉള്ളടക്കങ്ങൾ പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ നീക്കണം.
  • കോടതി, സർക്കാർ, സർക്കാർ ഏജൻ സികൾ എന്നിവർ തടയുന്ന നിയമവിരു ദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരിക്കരുത്

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം

0
Advertisements

വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം; കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലും മീറ്റർ റീഡിംഗ് സാധ്യമാവാതെ വന്നാൽ ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുത്തു നൽകാനാകും.

വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം എടുത്ത് നൽകുന്നതെങ്ങനെ എന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയറായ ശ്രീ. ആനന്ദ് കെ എസ് വിശദീകരിക്കുന്നു

കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)
വിവിധ തരം മീറ്ററുകളിൽ നിന്ന് റീഡിംഗ് എടുക്കുന്ന വിധം ഇവിടെ കാണാം :

BSNL USSD code for checking balance, offers

Advertisements

BSNL most popular USSD Codes for checking balance, offers etc

  • *123# – For Main Balance
  • 124# To get Self care Services
  • *124*2# Net balance or Booster Balance (Voice, SMS & for Internet)
  • *124*4# To Know offer balance
  • *124#3#1# To know subscribed STVs (All types)
  • *888# To know own mobile number
  • *62*+9117010# To activate Missed Call alert
  • *123*card pin no# Top-up or recharge coupons
  • *444# To find prepaid offer like BSNL net balance offer
  • *124#5# BSNL plan voucher.(Current plan or Plan extension or migration

BSNL SMS Codes

SMS START to 1925 for Data Activation, STOP for Deactivation

SMS START 0 to 1909 for blocking advt messages

SMS STOP to 155223 for VAS deactivation SMS ACT ISD to 53733 for activating ISD in Prepaid Mobile

SMS NT<space your name to 56799 for name tune

(i) C-Topup Reversal-SMS to 58081 REV<sp>Wrong No.<sp> Amount <sp> Transaction ID

For a minimum topup of Rs.50/- (Request SMS within 6 hours) (i) Send STOCK to 54457 to Check Stock

Kerala Startup Mission inviting solutions to fight against Covid-19

0
Advertisements

Kerala Startup Mission on behalf of Government of Kerala is calling for innovative solutions to defend and hunt down the Global Pandemic from the Avengers around us.

Through this initiative Kerala Startup Mission aim to identify innovative tech products and prototype solutions developed by startups from across the state relevant to the problems on the current COVID-19 Pandemic.

Startups can login using KSUM Unique ID and Students can apply through IEDC Innovate Portal. Last date for online application is 30th May 2021. For online application visit https://covidsolutions.startupmission.in/

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി

0
Advertisements

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി. സമ്പൂർണ പോർട്ടലായ sampoorna.kite.kerala.gov.in വഴിയാണു പ്രവേശനം. ഒന്നാം ക്ലാസിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. മറ്റ് ക്ലാസുകളിലേക്ക് മെയ് 26 മുതൽ പ്രവേശനം നേടാം.

രേഖകൾ ലോക്ഡൗൺ പിൻവലിച്ച ശേഷം സ്‌കൂളുകളിലെത്തിച്ചാൽ മതിയെന്നു നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ വഴി പ്രവേശനത്തിനു ബുദ്ധിമുട്ടുള്ളവർക്കു ഫോണിൽ പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ടു പ്രവേശനം ഉറപ്പാക്കാം. 
സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്നവർക്കു ടിസിക്ക് ഉള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള ടിസി ഇല്ലാതെ തന്നെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാമെന്ന നിബന്ധന ഈ വർഷവും തുടരും

How to use an oximeter to get an accurate reading

0
Advertisements

Step 1: Make sure

  • There’s no nail paint/false nails
  • Your hand is not cold
  • You rest for 5 minutes before taking a reading

Step 2:

Now, rest your hand on your chest at heart level and hold it still. Switch on the oximeter and place it on your middle or index finger.

Advertisements

Step 3:

Keep the oximeter in place for at least a minute or longer if reading isn’t stable. Now, record the highest result once it has not changed for 5 seconds.

Step 4:

Advertisements

Take readings thrice a day, at the same time slots every day.

Seek medical help immediately if:

Your oxygen level is 92% or less or You are unable to complete short sentences, while resting, due to breathlessness

Advertisements

Source: MyGovindia

നാഷണല്‍ കരിയര്‍ സർവീസ് പോര്‍ട്ടലില്‍ (www.ncs.gov.in) കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകള്‍

0
Advertisements

PHP Developer (1 – 13yrs)
Company: Vandalay Business Solutions Private Limited
Job Location: Kochi; Kerala; Ernakulam
Salary: Not Specified
Number of Openings : 20
Skill Required: nodejs;ANGULAR;PHP laravel;PHP;MySQL Apply Online

Manager/Clark
Company: Cassius Technologies Private Limited Arena Aviation

Job Location: Thiruvananthapuram; Kerala
Salary: 360000 – 1176000 (per annum)
Starting Salary For Freshers : 19,700 to 65,000 Apply Online

Advertisements

Information Developers Tech Writers (0 – 3yrs)
Company: Cassius Technologies Private Limited IBM
Job Location: Kochi; Kerala
Skill Required:Delivery;Design;architecture;Software Development Apply Online

Software Engineer (0 – 3yrs)
Company: Cassius Technologies Private Limited IBM
Job Location: Kochi; Kerala
Salary: Not Specified
Skill Required:
architecture;Software Development Apply Online

Vacancy For Data Entry Operator And Accountant (0 – 2yrs)
Company: SPS OUTSOURCING PRIVATE LIMITED
Job Location: Andhra Pradesh; Karnataka; Kerala; Tamil Nadu; Telangana
Salary: Not Specified
Vacancies : 120
Skill Required:Data-entry; accounts Apply Online

Advertisements

Vaccancy For Junior Mechanical and Electrical Engineer (0 – 2yrs)
Company: SPS OUTSOURCING PRIVATE LIMITED
Job Location: Andhra Pradesh; Karnataka; Kerala; Tamil Nadu; Telangana
Salary: Not Specified
Vacancies : 250
Skill Required: Mechanical Engineer;Electrical Engineer Apply Online

Welder (3 – 3yrs)
Company: Cassius Technologies Private Limited Lp global access
Job Location: Thiruvananthapuram; Kerala
Salary: 600000 – 960000 (per annum) Apply Online

മാലദ്വീപില്‍ മെഡിക്കല്‍/പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍; 2021 മേയ് 31 വരെ അപേക്ഷിക്കാം

0
Advertisements

നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

  • ഗൈനക്കോളജിസ്റ്റ്-20
  • സർജൻ-20
  • അനസ്തെറ്റിസ്റ്റ്-20
  • പീഡിയാട്രീഷ്യൻ-20
  • ഫിസിഷ്യൻ-20
  • സൈക്യാട്രി-10
  • റേഡിയോളജിസ്റ്റ്-20
  • ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്-10
  • എമർജൻസി ഫിസിഷ്യൻ-15
  • ഓർത്തോപീഡിക്സ്-20
  • ഡെർമറ്റോളജിസ്റ്റ്-20
  • ഒഫ്താൽമോളജിസ്റ്റ്-20
  • ജനറൽ മെഡിക്കൽ പ്രാക്ടീഷണർ (ജി.പി.)-15

യോഗ്യത: എം.ബി.ബി.എസും എം.ഡി.യും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത.

ഡെന്റിസ്റ്റ്-20: ബി.ഡി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം

Advertisements

മെഡിക്കൽ ഓഫീസർ-100 ഒഴിവ് യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

രജിസ്ട്രേഡ് നഴ്സ്-150 ഒഴിവ്

യോഗ്യത: ബി.എസ്സി. നഴ്സിങ്/ജി.എൻ.എം. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 953 യു.എസ്. ഡോളർ(ഏകദേശം 68,000 രൂപ). ഇതുകൂടാതെ 194 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,100 രൂപ).

വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും http://demo.norkaroots.net/recruitment_2015.aspx ലിങ്ക് സന്ദർശിക്കുക. abroadjobs.norka@kerala.gov.in എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2021 മേയ് 31.

Advertisements

പണി തുടങ്ങി വാട്ട്സാപ്പ്

0
Advertisements

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് വാട്ട് സാപ്പിലെ ചില സേവനങ്ങൾ ലഭ്യമാകില്ല എന്ന് വാട്ട്സാപ്പ് കമ്പനി മുന്നറിയിപ്പ് നല്കിയിരുന്നു. അടുത്ത ദിവസങ്ങളിലായി ചില ഉപഭോക്താക്കൾക്ക് വാട്ട്സാപ്പിൽ ലഭിക്കുന്ന ചിത്രങ്ങൾ ഗാലറിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്.

ലഭിക്കുന്ന ചിത്രങ്ങൾ മറ്റാർക്കെങ്കിലും അയക്കണമെങ്കിൽ അവ ഗാലറിയിൽ നിന്നും അയക്കാൻ ശ്രമിച്ചാൽ ചിത്രങ്ങൾ കാണാൻ സാധിക്കില്ല. ധാരാളം പേർക്ക് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ സേവനങ്ങൾ തടസപ്പെടുത്തുന്നതിന്റെ ഭാഗമാണിത് എന്നു വേണം കരുതാൻ