Home Blog Page 21

സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി സൗര നിലയങ്ങൾ സ്ഥാപിക്കാൻ അവസരം

0
Advertisements

സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ എസ് ഇ ബി ആരംഭിച്ചു.

കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് താത്പര്യം രേഖപ്പെടുത്താനുള്ള ലിങ്ക് ലഭ്യമാവും. ഇങ്ങനെ താത്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സൗര സബ്സിഡി പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള കമ്പനികൾക്ക് കൈമാറും. ഈ കമ്പനികൾ ഉപഭോക്താവിൻ്റെ പുരപ്പുറത്ത് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാവുന്ന നിലയശേഷിയും, നിലയം സ്ഥാപിക്കാനുള്ള ആകെ മുതൽ മുടക്കും ഉപഭോക്താവിനെ അറിയിക്കും.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ – കിരൺ (ekiran.kseb.in ) പോർട്ടൽ മുഖേന ഉപഭോക്താവിന് സബ്സിഡിയോടുകൂടി നിലയം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഫീസും അപേക്ഷയും ഓൺലൈനായി നൽകാം. തുടർന്ന് കരാർ പ്രകാരം 3 മാസത്തിനകം ഉപഭോക്താവിന് നിലയം ലഭ്യമാവും.

താത്പര്യമറിയിക്കാനുള്ള ലിങ്ക് – https://tinyurl.com/vu6mxj8v

Advertisements

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസിന്റെ ഹെല്പ് ലൈൻ സംവിധാനം

0
Advertisements

ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് 24 ണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോൾ ഫ്രീ നമ്പറിൽ തത്സമയം അറിയിക്കാവുന്നതാണ്.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Kerala ITI Admission 2021 started: സർക്കാർ ഐ.റ്റി.ഐ 2021 വർഷ പ്രവേശനം ഓൺലൈനായി

0
Advertisements

കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-22 പരിശീലന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അവസാന തീയതി 14/09/2021

https://www.itiadmissions.kerala.gov.in/ എന്ന സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കയുള്ളു. പ്രസ്തുത അപേക്ഷ സംമ്പന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കാവുന്നതുമാണ്.

Advertisements

സംസ്ഥാനത്തിലെ 104 ഗവ: ഐ ടി ഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു. എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകൾ, കൗൺസിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയ പരിധി നീട്ടി

0
Advertisements

www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം.

കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചു.

2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു.

എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല.

www.eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്താം.

Advertisements

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓക്‌ടോബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

കോവിഡ് വാക്സീന്‍ ബുക്കിങ് ഇനി വാട്സാപ് വഴിയും ചെയ്യാം

0
Advertisements

കോവിഡ് വാക്സീന്‍ സ്ലോട്ടുകള്‍ ഇനി വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. 9013151515 എന്ന നമ്പറിലേയ്ക്ക് ബുക്ക് സ്ലോട്ട് (Book Slot) എന്ന് ഇംഗ്ലീഷില്‍ സന്ദേശമയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സമീപത്തെ വാക്സിനേഷന്‍ കേന്ദ്രത്തിന്‍റെയും കുത്തിവയ്പ്പിനുള്ള സമയക്രമത്തിന്‍റെയും വിശദാംശങ്ങള്‍ അറിയാം.

നമ്പർ സേവ് ചെയ്യാതെ വാട്ട്സാപ്പിൽ ഓപ്പൺ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://wa.me/919013151515

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സർക്കാർ ജോലി നേടാൻ അവസരം

0
Advertisements

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അമിനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് (എം.എൽ.എ. ഹോസ്റ്റൽ നിയമസഭാ സെക്രട്ടറിയേറ്റ്) നിയമനം
കാറ്റഗറി നമ്പർ : 313/2021
ശമ്പളം : 17,500 – 39,500(PR)
ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ (തിരുവനന്തപുരം-2, പ്രതീക്ഷിത ഒഴിവുകൾ

യോഗ്യത : 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 2. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം

വയസ്സ് : 18-36 (രണ്ടു തീയതികളും ഉൾപ്പെടെ, നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും)

1. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ട

2 .ഈ വിജ്ഞാപനപ്രകാരം തിരുവനന്തപുരം ജില്ലക്കായി പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും തിരുവനന്തപുരം ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 22/09/2021

കൂടുതൽ വിവരങ്ങൾക്ക് : www.keralapsc.gov.in വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കുക.

Kerala State Job Portal Job Vacancies August 2021

0
Advertisements

Electrical maintenance Technician
at Devyani International Ltd
Qualification: Diploma in Craftsmanship (Electrical), Diploma/Polytechnic
Location: Vadakara, Sulthan Bathery
Job Code: JC2021962
Experience: 1 – 5 Years
Salary: 14000 – 18000 / Month
Last Date: 31 Aug 2021
Apply Online

TEAM MEMBER at Devyani International Ltd
Qualification: Any Qualification
Location: Sulthan Bathery
Job Code: JC2021961
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 28 Aug 2021
Apply Online

TEAM MEMBER
at Devyani International Ltd
Qualification: Any Qualification
Location: Vadakara
Job Code: JC2021960
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 31 Aug 2021
Apply Online

Advertisements

Team Member
at Devyani International Ltd
Qualification: Any Qualification
Location: Muvattupuzha
Job Code: JC2021959
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 15 Sep 2021
Apply Online

Tele-Caller Executive – Technical & Software Training at Spectrum Softtech Solutions Pvt Ltd
Qualification: Any Qualification
Location: Kochi
Job Code: JC2021958
Experience: 0 – 3 Years
Salary: 10000 – 15000 / Month
Last Date: 31 Aug 2021
Apply Online

Student Counselor – Technical & Software Training at Spectrum Softtech Solutions Pvt Ltd
Qualification: Any Qualification
Location: Kochi
Job Code: JC2021957
Experience: 1 – 3 Years
Salary: 10000 – 20000 / Month
Last Date: 31 Aug 2021 Apply Online

Advertisements

Assistant Design Engineer
at Centroid Polymer Technologies
Qualification: Integrated
Location: Palakkad
Job Code: JC2021956
Experience: 0 – 2 Years
Salary: 10000 – 12000 / Month
Last Date: 31 Aug 2021
Apply Online

Admin Executive Office Coordinator
at ROMANSONS BUSINESS CENTRE
Qualification: Graduate
Location: Thiruvananthapuram
Job Code: JC2021955
Experience: 1 – 10 Years
Salary: 14000 – 16000 / Month
Last Date: 31 Aug 2021
Apply Online

Graphic Designer Photoshop Coreldraw at ROMANSONS BUSINESS CENTRE
Qualification: Any Qualification
Location: Thiruvananthapuram
Job Code: JC2021954
Experience: 1 – 2 Years
Salary: 18000 – 22000 / Month
Last Date: 31 Aug 2021
Apply Online

Advertisements

Bpo telecaller at DELLMARC
Qualification: Any Qualification
Location: Thrissur
Job Code: JC2021951
Experience: 0 – 2 Years
Salary: 8000 – 10000 / Month
Last Date: 31 Aug 2021
Apply online

COOK at Kamal Residency for Ladies
Qualification: Any Qualification
Location: Any Location
Job Code: JC2021950
Experience: 0 – 5 Years
Salary: 8000 – 15000 / Month
Last Date: 31 Aug 2021
Apply online

Area Sales Manager at eStore
Qualification: BCom (Honours), BBA, MBE (MASTER OF BUSINESS ECONOMICS), MBA, BBS (BUSINESS STUDIES)
Location: Any Location
Job Code: JC2021949
Experience: 5 – 20 Years
Salary: 17000 – 20000 / Month
Last Date: 10 Sep 2021
Apply Online

Advertisements

Sales Manager at eStore
Qualification: BCom (Honours), BCom, BBA, BBS (BUSINESS STUDIES), BA
Location: Any Location
Job Code: JC2021948
Experience: 1 – 15 Years
Salary: 12000 – 15000 / Month
Last Date: 10 Sep 2021
Apply Online

Sales Executive at eStore
Qualification: Secondary
Location: Any Location
Job Code: JC2021947
Experience: 0 – 5 Years
Salary: 10000 – 13250 / Month
Last Date: 10 Sep 2021
Apply online

Home Appliance Expert at myG
Qualification: Plus 2
Location: Wayanad
Job Code: JC2021944
Experience: 1 – 2 Years
Salary: 10000 – 15000 / Month
Last Date: 31 Aug 2021
Apply Online

Advertisements

ANDROID DEVELOPER TRAINEE at BETA INFO
Qualification: Any Qualification
Location: Malappuram
Job Code: JC2021931
Experience: 0 – 2 Years
Salary: 7000 – 10000 / Month
Last Date: 31 Aug 2021
Apply Online

Female Cleaner and Helper at Kamal Residency for Ladies
Qualification: Any Qualification
Location: Ernakulam, Maradu
Job Code: JC2021925
Experience: 0 – 5 Years
Salary: 8000 – 10000 / Month
Last Date: 31 Aug 2021 Apply Online

ഇനി ബിവറേജിൽ ഏത് മദ്യം ലഭ്യമാണെന്ന് ഓൺലൈനിൽ അറിയാം

0
Advertisements

ഓൺലൈനിൽ തന്നെ ഇഷ്ട ബ്രാന്റ് അടുത്തുള്ള ബിവറേജിൽ ലഭ്യമാണോ എന്ന് അറിയാൻ സംവിധാനം. കേരള ബിവറേജ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് സംവിധാനം നിലവിൽ വന്നത്.

ചെക്ക് ചെയ്യുന്ന വിധം

  1. ആദ്യം https://www.ksbc.kerala.gov.in/ എന്ന വെബ് സൈറ്റ് തുറക്കുക.
  2. തുടർന്ന് Live Stock Details എന്ന ലിങ്കിൽ പോകുക
  3. തുടർന്ന് ജില്ല സെലക്ട് ചെയ്യുക
  4. തുടർന്ന് ഔട്ട്ലറ്റ് സെലക്ട് ചെയ്യുക
  5. ലഭ്യമായ ബ്രാൻഡിന്റെ വിവരങ്ങൾ വില സഹിതം കാണാം.
  6. മുകളിൽ ബ്രാന്റ് പേര് ഉപയോഗിച്ച് തിരയാനും സംവിധാനം ഉണ്ട്. Search എന്ന കോളത്തിൽ പേര് നല്കി ബ്രാന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.

തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, കോട്ടയം, കോഴിക്കോട് വയനാട് ജില്ലകളിലെ ഔട്ട്ലറ്റുകളിലാണ് ആദ്യം നടപ്പിലാക്കിയത്.

Advertisements

മദ്യം വാങ്ങാൻ ഓൺലൈൻ പേയ്മെന്റ്: 9 ഔട്‌ലെറ്റുകളിൽ പരീക്ഷണം തുടങ്ങി

0
Advertisements

മദ്യത്തിന് ചൊവ്വാഴ്ച മുതൽ ഓണ്‍ലൈനായി പണമടയ്ക്കാം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ഔട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.

https://booking.ksbc.co.in/LSM/CustomerIndex എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിങ് നടത്താം. ഓൺലൈനായി പണമടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒടിപി ടൈപ് ചെയ്ത് വെരിഫൈ ചെയ്ത് റജിസ്‌ട്രേഷൻ പൂർത്തിയാക്കണം

അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ–മെയിൽ ഐഡിയും ജനനത്തീയതിയും പാസ്‌വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ഇതിൽ വരുന്ന നിർദേശാനുസരണം പണമടയ്ക്കാം. ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ സന്ദേശം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത മദ്യം വാങ്ങാം.

Advertisements

http://stock.ksbc.co.in/ എന്ന ലിങ്ക് വഴി ഇനി ബിവറേജിൽ ഏത് ബ്രാന്റ് ലഭ്യമാണെന്ന് മുൻകൂട്ടി അറിയാം.
പരീക്ഷണാടിസ്ഥാനത്തിൽ 6 ജില്ലകളിൽ നിലവിൽ വന്നു.

RRB NTPC പരീക്ഷയുടെ ഉത്തര കടലാസ് പരിശോധിക്കാൻ അവസരം

0
Advertisements

ഇന്ത്യൻ റെയിൽവേ നടത്തിയ RRB Non Technical Popular Categories പരീക്ഷയുടെ ഉത്തരക്കടലാസ് ഓൺലൈനായി പരിശോധിക്കാനും ഉത്തരങ്ങളിൽ എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ സമർപ്പിക്കാനും അവസരം

ആർ ആർ ബി ചെന്നൈ റീജിയനിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ നൽകിയ ഉത്തരങ്ങൾ പരിശോധിക്കുന്നതിനായി http://www.rrbchennai.gov.in/ എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തതിനു ശേഷം Link for viewing QP and raising objection എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ഓപ്പൺ ആയി വരുന്ന പേജിൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡായി ജനനത്തീയതിയും നൽകി ലോഗിൻ ചെയ്താൽ ഉദ്യോഗാർഥികൾ നൽകിയ ഉത്തരങ്ങളും ശരി ഉത്തരങ്ങളും കാണാൻ സാധിക്കുന്നതാണ്

Advertisements

Employability Centre Job Alerts : Company: Big U World Pvt Ltd

Advertisements

EC KOTTAYAM INTERVIEW ALERT

Date: 13/08/2021(Friday)
Time:9.30am to 11.30am
Venue: Employability Centre
District Employment Exchange
2nd Floor
Collectorate
Kottayam

Company Name: Big U World Pvt Limited
Job Location:Kottayam Town

Vacancies:

1) Business Development Manager(Male)
Above 3 to 5 years experience in Business Development / Marketing experience
Salary 15k to 25k + Incentives

2) Business Development Executive(Male)
1- 3 Years experience in Business Development / Marketing experience
Salary 10k to 18k + Incentives

3) Accountant(Male/Female)
Minimum 2 years experience as accountant
Salary:10k to 15k

4) Sales Coordinator
Minimum 2 years experience
Salary: 10k to 12k

5) Reception / Telemarketing(Female)
Good communication skill with experience
Salary:8k to 12k

6) Technical Executive for Water purifier Installation
ITI with minimum 1 year experience
Salary:8k to 12k

Interested candidates come with your updated resume, should be in formal dress code.

Employability Centre
Kottayam
☎️0481-2565452/2563451

കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭ്യം.

Advertisements

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ.

ചെയ്യേണ്ട വിധം

  1. 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക. നമ്പർ സേവ് ചെയ്യാതെ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://wa.me/919013151515
  2. Download certificate എന്ന് മെസേജ് ടൈപ്പ് ചെയ്ത് അയയ്ക്കുക.
  3. ഫോണിൽ ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്തു കൊടുക്കു
  4. ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.
  5. ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കും.

പുതിയ Viewed Once ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്

0
Advertisements

വാട്സാപ്പിന്റെ പുതിയ ഫീച്ചർ ‘വ്യൂ വണ്‍സ്’ ഔദ്യോഗികമായി അവതരിപ്പിച്ചു. സ്വീകർത്താക്കൾക്ക് ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറാണിത്. ഫോട്ടോകളും വിഡിയോകളും സ്വീകരിച്ചാൽ ഒരിക്കൽ കാണാം, പിന്നാലെ അപ്രത്യക്ഷമാകും. എന്നാൽ, സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണമില്ല.

‘വ്യൂ വൺസ്’ ഫീച്ചർ ലഭിച്ചുകഴിഞ്ഞാൽ ക്യാപ്ഷൻ ബാറിനോട് ചേർന്ന് വരുന്ന പുതിയ ‘1’ ഐക്കൺ ടാപ്പുചെയ്‌താൽ നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുൻപ് ഫോട്ടോയോ വിഡിയോയോ അപ്രത്യക്ഷമാകുന്നത് പ്രവർത്തനക്ഷമമാക്കാനാകും. കൂടാതെ, ഈ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോ അല്ലെങ്കിൽ വിഡിയോ 14 ദിവസത്തിനുള്ളിൽ തുറക്കുന്നില്ലെങ്കിൽ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകും.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

0
Advertisements

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉച്ചയ്ക്ക് 12ന് പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റിലും digilocker.gov.in ഫലം അറിയാനാകും. 

സേനകളിലായി 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

0
Advertisements

കോൺസ്റ്റബിൾ (GD) -സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്, എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (GD) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവുകൾ:

  1. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545,
  2. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464,
  3. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431,
  4. സശസ്ത്ര സീമ ബെൽ-3806,
  5. അസം റൈഫിൾസ്-3785,
  6. സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.

പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. SC./ST വിഭാഗത്തിന് 5 വർഷവും OBC വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും

Advertisements

യോഗ്യത: അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളിൽ യോഗ്യത നേടാത്തവർ അപേക്ഷിക്കാൻ അർഹരല്ല. NCC സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസെന്റീവ്/ബോണസ് മാർക്ക് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, ഡിറ്റെയ്ൽഡ് മെഡിക്കൽ എക്സാമിനേഷൻ/റിവ്യൂ മെഡിക്കൽ എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.

ശാരീരികയോഗ്യത:

Advertisements

ഉയരം: പുരുഷന്മാർക്ക് 170 cm സ്ത്രീകൾക്ക്-157 cm ST വിഭാഗത്തിൽ പുരുഷന്മാർക്ക് 162.5 cm സ്ത്രീകൾക്ക് 150 cm.

നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. ST വിഭാഗത്തിന് 76 cm 5 cm വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ SC-ST/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈൻ ഫീസ് അടയ്ക്കാം. കൂടാതെ SBI ചെലാൻ ഉപയോഗിച്ച് SBI ബ്രാഞ്ചിലൂടെയും ഫീസടക്കാൻ കഴിയും. ഓൺലൈൻ വഴി 02.09.2021 വരെയും ചെലാനിലൂടെ 07.09.2021 വരെയും ഫീസടക്കാം. ചെലാൻ 04.09.2021 മുൻപ് ജനറേറ്റ് ചെയ്തിരിക്കണം.

Advertisements

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 31.

How to start a Group Video Calls in Telegram App, Video Calls with up to 1000 Viewers

0
Advertisements

As per new update in Telegram App you can turn on your camera or share your screen during Voice Chats in groups – on all devices, including tablets and desktops. This brings voice chats to a whole new level, ready for online classes, business meetings and family gatherings.

Voice chats in any group can now seamlessly turn into group video calls – just tap the camera icon to switch your video on. Tap on any video to make it fullscreen. If you pin a video, it will stay focused as new users join the call and turn on their cameras.

To start a voice chat in Telegram Group check the ⋮ menu in the profile of any group where you are an admin (on iOS, you will find a ‘Voice Chat’ button right in the group profile).

Advertisements

While audio-only participants are unlimited, but video chat is currently available for the first 30 people who join the voice chat. This limit will increase soon as voice chats take on streaming games, live events and more.

You can also share your screen – or both at the same time.

ഇനി ട്രഷറിയിൽ പോകാതെ പണം ഓൺലൈൻ ആയി പിൻവലിക്കാം

0
Advertisements

ട്രഷറി അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാൻ ഓൺലൈൻ ആയി ചെയ്യാൻ സംവിധാനം . ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഓൺലൈൻ അക്കൗണ്ട് തുറക്കാം. ഈ ഓൺലൈൻ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിക്കാം. അതുവഴി എതു സമയത്തും ട്രഷറി സേവിങ്സ് അക്കൗണ്ടിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.

ഓൺലൈൻ അക്കൗണ്ട് തുറക്കുന്ന രീതി

  1. https://tsbonline.kerala.gov.in/ ഓപ്പൺ ചെയ്യുക.
  2. ന്യൂ റജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. സൈറ്റിൽ നിങ്ങളുടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ട്രഷറി അക്കൗണ്ട് തുടങ്ങുമ്പോൾ നൽകിയിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ, വേണ്ട യൂസർ നെയിം എന്നിവ നൽകുക.
  3. വൺ ടൈം പാസ് വേഡ് (ഒടിപി) ജനറേറ്റ് ചെയ്യും. ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ടിഎസ്ബി അപ്ലിക്കേഷൻ പാസ്‌വേഡ് ഫോണിൽ മെസേജ് ആയി വരും.
  4. ഈ പാസ്‍വേഡ് ഉപയോഗിച്ചു ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തശേഷം പുതിയ ലോഗിൻ പാസ്‌വേഡും ട്രാൻസാക്ഷൻ പാസ്‌വേഡും സെറ്റ് ചെയ്യണം. യൂസർ നെയിം പുതിയ പാസ്‌വേഡ് എന്നിവ കൊടുത്താൽ സേവിങ്സ് അക്കൗണ്ട് സന്ദർശിക്കാം
  5. സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതും കാണാവുന്നതാണ്. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പലിശ സേവിങ്സ് അക്കൗണ്ടിലാണ് വരുന്നത്. അക്കൗണ്ടിലെ ക്രയവിക്രയങ്ങൾ ഓൺലൈനായി മനസിലാക്കാം

ബാങ്കിലേക്ക് പണം മാറ്റാനുളള രീതി

Advertisements
  1. ട്രഷറി അക്കൗണ്ടിൽനിന്നു സാധാരണ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റു ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കോ പണം അയക്കാൻ കഴിയും.
  2. ബെനിഫിഷറി അക്കൗണ്ട് നമ്പർ ആഡ് ചെയ്യണം. അക്കൗണ്ട് ഹോൾഡറുടെ പേര്, ഐഎഫ്എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ട്രാൻസ്ഫർ ചെയ്യേണ്ട തുകയുടെ പരിധി എന്നിവ നൽകിയാൽ ബാങ്ക് അക്കൗണ്ട് നമ്പർ ആഡ് ചെയ്യപ്പെടും
  3. ഇടതുവശത്തു കാണുന്ന ഫണ്ട് ട്രാസ്ഫർ ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം അയക്കേണ്ട തുക രേഖപ്പെടുത്തുക. ബൈനിഫിഷറി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോണിലേക്ക് ഒടിപി വരും. ഇതു നൽകിയാൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
  4. 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം.

ആധാർ നമ്പറും മൊബൈൽ നമ്പറും ട്രഷറിയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഓഫ് ലൈൻ റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. അതിനോടൊപ്പം കെവൈസിയും പൂരിപ്പിച്ചു നൽകുക

കേരള 2021 ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

0
Advertisements

കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മന്ത്രി വി.ശി വൻകുട്ടി പ്രഖ്യാപിച്ചു. പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം വിജയം ആണുള്ളത്.

റിസൾട്ട് ലഭിക്കുന്ന സൈറ്റുകൾ. 4 മണി മുതൽ ലഭ്യമാണ്.

www.keralaresults.nic.in, www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in, Saphalam 2021, iExaMS-Kerala, PRD Live മൊബൈൽ ആപ്പുകളിലും ഫലം ലഭിക്കും.

Advertisements

2021-2022 പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
Advertisements

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 2021 ജൂലായ് 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക.

Advertisements

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.

എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
2021 ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം 2021 ആഗസ്റ്റ് 10 വരെ തുടരും.

Advertisements

ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക

  1. അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കണം.
  2. സംവരണത്തിനോ മറ്റു അനുകൂല്യങ്ങൾക്കോ അർഹതയുള്ളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കിയതിനു ശേഷം അപേക്ഷ പൂരിപ്പിക്കുന്നത് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ടതുമാണ്.
  3. അപേക്ഷകൻ പ്രവേശനത്തിനായി സംസ്ഥാന തലത്തിൽ ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും
  4. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷനു ശേഷം അപേക്ഷാഫീസ് അടക്കുവാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. അപ്രകാരം ഫീസ് അടക്കാൻ സാധിക്കാത്തവർക്ക് പിന്നീട് www.polyadmission.org എന്ന വെബ്സൈറ്റ് ഹോം പേജിലെ Modify Diploma Application എന്ന ലിങ്ക് വഴി അപ്ലിക്കേഷൻ വീണ്ടും ഓപ്പൺ ചെയ്യാവുന്നതും ഏറ്റവും അവസാനത്തെ പേജിൽ എത്തുമ്പോൾ ഫീസ് അടക്കാവുന്ന ലിങ്ക് വീണ്ടും ലഭിക്കുന്നതുമാണ്. ഫീസ് അടച്ചതിനു ശേഷം മാത്രമേ അപേക്ഷയുടെ പ്രിൻറ് എടുക്കുവാൻ സാധിക്കുകയുള്ളു.
  5. ആപ്ലിക്കേഷനിലെ വിവരങ്ങളെ സംബന്ധിക്കുന്ന രേഖകൾ ഒന്നും അപ്ലോഡ് ചെയ്യേണ്ടതില്ലാത്തതിനാൽ നിങ്ങൾ അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷയിൽ തെറ്റു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
  6. അപേക്ഷയിൽ തെറ്റായ വിവരം നൽകുന്നത് അപേക്ഷകനെന്ന അവകാശവാദം നഷ്ടപ്പെടുന്നതിനിടയാക്കും. തെറ്റായതോ അപൂർണ്ണമായതോ ആയ കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ അതുമൂലം അപേക്ഷകനുണ്ടാകാവുന്ന ബുദ്ധിമുട്ടിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
  7. പോളിടെക്നിക് അഡ്മിഷനുമായോ ഓൺലൈൻ അപേക്ഷാ സമർപ്പണമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ പോളിടെക്നിക്കുകളിലെയും ഹെൽപ് ഡെസ്കിൽ ലഭ്യമാക്കിയിട്ടുള്ള അദ്ധ്യാപകരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഹെല്പ് ഡെസ്കുകളിലെ മൊബൈൽ നമ്പറുകൾ വെബ്സൈറ്റിലെ Contact Us എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.