Home Blog Page 14

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള ജനുവരി 20ന് സ്‌പെഷ്യല്‍ തൊഴില്‍മേള 16ന്

0

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള 2022 ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലും സ്‌പെഷ്യല്‍ തൊഴില്‍മേള ജനുവരി16ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിലും നടക്കും.
പ്ലസ്ടു പാസായ 18 നും 59 നും ഇടയില്‍ പ്രായമായ എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്തി പങ്കാളികളാകാം.

തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2737881 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയാണു സ്‌പെഷ്യല്‍ തൊഴില്‍മേള 2022 ജനുവരി 16ന് സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണു മേള. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും ഈ തൊഴില്‍ മേളകളിലേക്കു പ്രവേശനം ലഭിക്കുക.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനു കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണു മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള സുവര്‍ണ്ണാവസരമാണ്.

ഐടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, റ്റാക്‌സ് മുതലായവയില്‍ നൂറിലധികം കമ്പനികളില്‍ ആയി 15000ല്‍ അധികം ജോബ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.

0

2021-22 അദ്ധ്യയന വര്‍ഷത്തെ 9, 10 ക്ലാസ്സുകളിലെ സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ അപേക്ഷ സ്ഥാപന മേധാവി മുഖാന്തിരം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. സര്‍ക്കാര്‍/എയ്ഡഡ്/ സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ അംഗീകരിച്ച സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ 2,50,000/- രൂപ (രണ്ട് ലക്ഷത്ത് അമ്പതിനായിരം രൂപ മാത്രം) വരെ കുടുംബ വാര്‍ഷിക വരുമാനമുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 2022 ജനുവരി 19. ഫോണ്‍- 04994 256162.

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.

ഡോട്ട്നെറ്റ് ഡവലപ്പര്‍ (യോഗ്യത : ബി.ടെക്/എം.ടെക്/ എം.സി.എ/ബി.സിഎ/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍),

ഡോട്ട്നെറ്റ് ട്രെയിനീസ് (യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍), പി.എച്ച്.പി ഡവലപ്പര്‍ (യോഗ്യത : പി.എച്ച്.പി ഡവലപ്പ്മെന്റിലുളള നൈപുണ്യം),

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലിമാര്‍ക്കറ്റിംഗ്, ടീം ലീഡര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ (യോഗ്യത : ബിരുദം), ടെലിമാര്‍ക്കറ്റിംഗ്, ഓപ്പണ്‍ മാര്‍ക്കറ്റിംഗ്, കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 ജനുവരി 15ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.

കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍മേള

0

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കും. 2022 ജനുവരി 21,22,23 തീയതികളില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.knowledgemission.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ പൂര്‍ത്തിയാക്കണം.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ബോവിക്കാനം എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 210 പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. 321 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ തൊഴില്‍ മേളകളില്‍ പങ്കെടുത്ത് ജോലി ലഭിച്ച വര്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍ പരിശീലനം നല്‍ക്കും.

അഭിമുഖങ്ങള്‍ കഴിഞ്ഞിട്ടും ജോലികള്‍ക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക്, തൊഴില്‍ദാതാക്കള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, പുതിയ നവലോക തൊഴിലുകളുള്‍പ്പെടെയുള്ള വൈദഗദ്ധ്യ തൊഴിലുകള്‍ നേടുന്നതിനുള്ള പരിശീലനങ്ങള്‍ക്കും അസാപ്, കെയ്‌സ്, ഐ സി ടി അക്കാദമി, മറ്റ് അംഗീകൃത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പരിശീലന ഏജന്‍സികള്‍ മുഖേന നടത്തുന്ന, തൊഴില്‍ ലഭ്യത ഉറപ്പുനല്‍കുന്ന വൈദഗദ്ധ്യ പരിശീലനങ്ങള്‍ക്കും കേരള നോളജ് എക്കണോമി മിഷന്‍ അവസരമൊരുക്കും. ഫോണ്‍: 0471 2737881

ODEPC Recruitment: ഷാർജയിൽ നഴ്സ്, സൗദിയിൽ ഡോക്ടർ അവസരം

0

RECRUITMENT OF NURSES TO SHARJAH

Job Description
A famous private Healthcare Group in Sharjah, United Arab Emirates interview BSc NURSES with 2 Years of Experience without break for the recruitment in their Clinic. Sharjah MOH is mandatory for the applicants.

Category : Nurses
Qualification : B.Sc Nursing, PBB.Sc Nursing
Experience : 2 years
Department : All Departments
Age Limit : 40 yrs
Salary : AED 5000-6000
Work Location : Sharjah


Interested candidates may send their updated Biodata to uae@odepc.in on or before 15th January 2022 with Mail subject “Staff Nurses to Sharjah”. For more details visit https://odepc.kerala.gov.in/jobs/recruitment-of-nurses-to-sharjah-2/

RECRUITMENT OF OPHTHALMIC DOCTORS (CONSULTANT)TO MINISTRY OF HEALTH, SAUDI ARABIA

Job Description
Ministry of Health, Saudi Arabia conducts interviews of Ophthalmic Doctors (Consultant) for their hospitals.

Category : Doctors
Qualification : MBBS, FRCS/MRCP/MD+DNB/MS+MCH
Experience : 2 years
Department : Ophthalmic Plastic and Reconstructive Surgery, Ophthalmic Retina Surgery
Age Limit : 45 yrs


Interested candidates may send their updated Biodata to gcc@odepc.in on or before 18th January 2022 with mail subject “Ophthalmic Doctors to Saudi Arabia” For more details visit https://odepc.kerala.gov.in/jobs/recruitment-of-ophthalmic-doctors-consultantto-ministry-of-health-saudi-arabia/

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള മലപ്പുറത്ത്; (Job Fest 2022) 2000-ലധികം അവസരങ്ങള്‍

0

കേരള നോളജ് ഇക്കോണമി മിഷന്‍ 2022 ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.തൊഴില്‍മേള രാവിലെ ഒന്‍പതിന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 18നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.ജനുവരി 15ന് രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യത : ഐ.ടി, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍, ഓട്ടോമൊബൈല്‍, മാനേജ്‌മെന്റ്, ഫിനാന്‍സ് എജ്യൂക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. എന്നി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാന വ്യാപകമായിതൊഴില്‍ മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടന്ന തൊഴില്‍ മേളകളിലൂടെ അയ്യായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടായി. 12,000 രൂപ മുതല്‍ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴില്‍ അന്വേഷകര്‍ക്ക് www.knowledgemission.kerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ് പോര്‍ട്ടലില്‍ ലഭ്യമായ തൊഴില്‍ അവസരങ്ങളുടെ വിവരം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌പോര്‍ട്ടല്‍ മുഖേന തന്നെ അപേക്ഷയും നല്‍കാം. ഫോണ്‍; 0471 2737881.

നോളജ് ഇക്കോണമി മിഷൻ തൊഴില്‍മേള (Job Fest 2022) ജനുവരി 20 ന് എറണാകുളത്ത് – സ്‌പെഷ്യല്‍ തൊഴില്‍മേള 16ന്

0

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള 2022 ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണര്‍ എ.ഷിബു എന്നിവര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്ടു പാസായ 18 നും 59 നും ഇടയില്‍ പ്രായമായ എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്തി പങ്കാളികളാകാം.

Date : 2022 ജനുവരി 20

Venue: രാജഗിരി എഞ്ചിനീയറിംഗ് കോളേജ്, കാക്കനാട്

തൊഴില്‍ അന്വേഷകര്‍ക്ക് www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2737881 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ തൊഴില്‍മേള

Date : 2022 January 16

Venue: സെന്റ് തേരേസാസ് കോളേജ്, എറണാകുളം
Website: www.knowledgemission.kerala.gov.in

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയാണു സ്‌പെഷ്യല്‍ തൊഴില്‍മേള 2022 ജനുവരി 16ന് സംഘടിപ്പിക്കുന്നത്. എറണാകുളം സെന്റ് തേരേസാസ് കോളേജിലാണു സ്‌പെഷ്യല്‍ തൊഴില്‍മേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണു മേള. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും ഈ തൊഴില്‍ മേളകളിലേക്കു പ്രവേശനം ലഭിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ജനുവരി 12 മുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനു കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണു മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള സുവര്‍ണ്ണാവസരമാണ്.

ഐടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, റ്റാക്‌സ് മുതലായവയില്‍ നൂറിലധികം കമ്പനികളില്‍ ആയി 15000ല്‍ അധികം ജോബ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മോഡൽ കരിയർ സെന്ററിൽ പ്ലേസ്മെന്റ് ഡ്രൈവ്

0

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ 2022 ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്.

Company details

  1. ICL FINCORP LTD
  2. MARIKAR MOTORS LTD
  3. ONE SHOPPY

യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ 2022 ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM

1,599 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച്, ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

0

രാജ്യത്തെ മുൻനിര വെയറബിൽസ് ബ്രാൻഡായ ഫയർ ബോൾട്ട് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. ഫയർ ബോൾട്ടിന്റെ എക്കാലത്തെയും വിലകുറഞ്ഞ സ്മാർട് വാച്ച് നിൻജ 2 ആണ് പുറത്തിറക്കിയത്. വിവിധ ആരോഗ്യ, കായിക മോഡുകളുമായാണ് ഉപകരണം വരുന്നത്. ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരുള്ളതും ബജറ്റ് സ്മാർട് വാച്ചുകൾക്കാണ്.

Smart Health Tracker

ആഴ്‌ചകൾക്ക് മുൻപ് അവതരിപ്പിച്ച ഫയർ ബോൾട്ട് നിഞ്ചയുടെ പരിഷ്കരിച്ച പതിപ്പാണ് നിൻജ 2. പുതിയ വാച്ചിൽ നിരവധി ജീവിതശൈലികളുടെ ട്രാക്കിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാം, ഉറക്കം നിരീക്ഷിക്കാം, രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാം, ധ്യാനാത്മക ശ്വസനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ സവിശേഷതകളാൽ കൂടുതൽ ഇഴചേർന്നതാണ് ഈ സ്മാർട് വാച്ച്.

ഫയർ ബോൾട്ട് നിൻജ 2ന് ഇന്ത്യയിൽ 1,899 രൂപയാണ് പ്രാരംഭ വില. 1599 രൂപയ്ക്ക് ഓഫർ വിലയ്ക്ക് ലഭ്യമാണ്. ഫയർ ബോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണിൽ നിന്നും സ്മാർട് വാച്ച് വാങ്ങാം. നീല, പിങ്ക്, കറുപ്പ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫയർ ബോൾട്ട് നിൻജ 2 വരുന്നത്.

Smart Features

വാച്ച് വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

BUY NOW

240×240 പിക്‌സൽ റെസല്യൂഷനോട് കൂടിയ 1.3 ഇഞ്ച് ഫുൾ ടച്ച് ഡിസ്‌പ്ലേയാണ് ഫയർ ബോൾട്ട് നിഞ്ച 2 അവതരിപ്പിക്കുന്നത്. സൈക്ലിങ്, ബാഡ്മിന്റൺ, ഓട്ടം, ക്രിക്കറ്റ്, കബഡി, എയ്‌റോബിക്‌സ് തുടങ്ങി 30 സവിശേഷവും വ്യത്യസ്തവുമായ സ്‌പോർട്‌സ് മോഡുകളുമായാണ് നിഞ്ച 2 വരുന്നത്. വസ്ത്രധാരണത്തിനോ വ്യക്തിത്വത്തിനോ അനുയോജ്യമാക്കാൻ കഴിയുന്ന ഒന്നിലധികം വാച്ച് ഫെയ്‌സുകൾക്ക് പുറമേയാണിത്.

വെള്ളം, പൊടി പ്രതിരോധത്തിനായി വാച്ച് IP68 റേറ്റുചെയ്തിരിക്കുന്നു. അലാം, സ്റ്റോപ്പ് വാച്ച്, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, സ്‌മാർട് അറിയിപ്പുകൾ, കാലാവസ്ഥാ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു. നിൻജ 2 ന് ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ പ്രവർത്തിക്കാൻ സാധിക്കും. സ്റ്റാൻഡ്‌ബൈ മോഡിൽ സൂക്ഷിക്കുകയാണെങ്കിൽ ഒറ്റ ചാർജിൽ വാച്ചിന് 25 ദിവസത്തിലധികം നീണ്ടുനിൽക്കും.

സ്റ്റാർട്ടപ് എങ്ങനെ റജിസ്റ്റർ ചെയ്യാം ?

0

സാങ്കേതിക വിദ്യകൾ കോർത്തിണക്കിയൊരു ഉൽപന്നം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം സ്റ്റാർട്ടപ്പ് തുടങ്ങുകയാണ് ലക്ഷ്യമെങ്കിൽ ആദ്യം കമ്പനി റജിസ്റ്റർ ചെയ്യണം. അതിനു ശേഷം സ്റ്റാർട്ടപ് ഇന്ത്യയുടെ വെബ്സൈറ്റിലും സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേരള സ്റ്റാർട്ടപ് മിഷനിലും റജിസ്റ്റർ ചെയ്യാം. സ്റ്റാർട്ടപ് സംബന്ധിച്ച എല്ലാ വിവരങ്ങളും അപേക്ഷയ്ക്കൊപ്പം പൂരിപ്പിച്ചു നൽകണം.

  • ആദ്യം കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ കമ്പനി റജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്കോ പങ്കാളിത്ത വ്യവസ്ഥയിലോ ആകാം.
  • റജിസ്ട്രേഷനു ശേഷം ലഭിക്കുന്ന കമ്പനി ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് www.startupindia.gov.in വഴി അപേക്ഷ നൽകണം.
  • റജിസ്ട്രേഷൻ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക.
  • 5–7 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും.
  • ഇതോടു കൂടി ഇന്ത്യയിലെ സ്റ്റാർട്ടപ്പിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കമ്പനിക്കു ലഭിക്കും.

കേരള സ്റ്റാർട്ടപ് മിഷൻ റജിസ്ട്രേഷൻ എടുക്കുന്ന നടപടികൾ:

  • www.startups.startupmission.in വഴി കമ്പനി സംബന്ധിച്ച വിവരങ്ങൾ നൽകി അപേക്ഷിക്കണം.
  • അപേക്ഷാ ഫീസില്ല.
  • 2–3 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും.
  • സ്റ്റാർട്ടപ് മിഷൻ നൽകുന്ന യുണീക് ഐഡിയാണ് റജിസ്ട്രേഷൻ ഐഡി
  • സ്റ്റാർട്ടപ് ഇന്ത്യ, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവയുടെ പരിപാടികൾ, പദ്ധതികൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും റജിസ്റ്റർ ചെയ്ത കമ്പനികൾക്ക് സ്വാഭാവികമായും ലഭിക്കും.

KGF 2 Poster :റോക്കി ഭായ്ക്ക് പിറന്നാൾ സമ്മാനം, ‘കെജിഎഫ് 2’ ഏപ്രിലിൽ എത്തും

0

ഇന്ത്യയൊട്ടാകെ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം (KGF 2) ഭാഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രം 2022 ഏപ്രിൽ മാസം തിയറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

https://twitter.com/prashanth_neel/status/1479656605947998208?t=inlRIzQNzg1u1zUAlqjFtA&s=19

കേരളത്തിൽ ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.

ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

https://twitter.com/prashanth_neel/status/1429380712570908681?t=XfQO8vWO16c9ucUZShbBDA&s=19

Corro Health Hiring Jr. Executive – 700+ vacancies

Corro Health Hiring degree student for the post of Jr. executive 700+ vacancies reported.

Title: Jr. Executive – Medical Coding:

  • Year of pass: 2016, 2017, 2018, 2019, 2020, 2021, 2022
  • Qualification: Degree / PG in Physiotherapy, Nursing, Occupational Therapy, Microbiology, Biochemistry, Biotechnology, Biology, Bio-Medical, Anatomy, Bioinformatics, Endocrinology, Physiology, B.D.S, B.H.M.S, B.A.M.S Zoology, Bioscience, Nano-technology, Food technology, Nutrition and Dietics, Botany, Pharmacy, B.Pharma, M Pharma
  • No Mark Criteria.

Requirements:

  • Good communication skills, willing to work in International Time Zone
  • Mode of interview: L1 – Written Assessment, L2 – HR Discussion, L3 – Technical Round
  • Written test will be conducted in select colleges in Kerala
  • No of Vacancy: 700

Salary: 3,20,000/- P.A (Inclusive of Benefits)
Benefits: Shift allowance, Attendance allowance, Incentives, Weekend allowance,
Sponsorship of International Certificate (CRC)
Location: Coimbatore

CorroHealth emerged from the combination of four organizations with a focus on providing a greater breadth of reimbursement cycle solutions. The joint venture included the purchase of an industry-leading domestic middle revenue cycle group, TrustHCS, a full- service global delivery model in both the US and India, Visionary RCM, emergency
documentation technology provider, T-System, and advanced coding solution provider RevCycle+, and the CDI tech-enabled offerings of TCP-Services.
How to apply: Register at https://forms.gle/QJGwVZJZwkCiA7hPA

For more details visit https://www.mariancollege.org/placements.php

CSS Corp Hiring 2021, 2022 passing out batches Degree Students

0

CSS Corp Hiring 2021, 2022 passing out batches – Degree Students

Consumer Technical Application Services (CTAS)

  • No of vacancies: 500
  • Qualification: Any Degree
  • Eligibility: >58% No standing arrear
  • Location: Chennai
  • Salary: 2.5 Lac + Night Shift Allowance
  • Growth: 4 Times Growth in salary in 4 years (based on performance)
  • Higher Education Possibility: CSS Corp Sponsored M. Tech Program for the top 20% of the Engineering students. (125 students)

Infrastructure, Network, Cloud & Security (INCS)

  • No of vacancies: 100
  • Qualification: BTech IT, CSE, EEE,ECE
  • Eligibility: First class (>60%) in degree, No Standing Arrear
  • Location: Chennai, Bangalore, Hyderabad
  • Salary: 2.5 Lac + Night Shift Allowance
  • Growth: 4 Times Growth in salary in 4 years (based on performance)
  • Higher Education Possibility: CSS Corp Sponsored M. Tech Program for the top 20% of the Engineering students. (125 students)

Candidates should be willing for the following:
1. Work in night shift
2. Flexible to location
3. Willing to sign a service agreement for two years ONLY for INCS. NO BOND for CTAS

Selection Process:
Online English test, HR Discussion (CTAS) & Tech and HR discussion (for INCS)
How to Apply:
Apply at https://forms.gle/Jt5pCMkeCZsa4bz99 For more details visit https://www.mariancollege.org/placements.php

Capgemini off campus drive: Applications invited from freshers

0

Capgemini has invited applications from candidates who graduated in 2019 or 2020 for the off campus drive. MCA, B.E, B.Tech are eligible for the off campus drive. Also M.E, M.Tech from Information Technology, Information Science and Computer Science branches are eligible for the drive.

The percentages of the candidates in Diploma, Graduation (aggregate of 8 semesters) and MCA (aggregate of 6 semesters), ME, MTech must be at least 50 percent.

Selected candidates must be flexible to relocate to any Capgemini location. They have to sign Service Level Agreement at the time of joining.

Selection process

  1. Technical assessment pseudo code
  2. MCQ-based English communication test
  3. Game-based aptitude test
  4. Behavioural competency profiling
  5. Technical and HR interview

Test Assessment for registered students will begin on January 14, 2022, onwards. Candidates who successfully clear the first three rounds will be invited for interview.

The last date for the registration of applications is January 9, 2022. Interested and eligible candidates can apply online on the company’s website https://www.capgemini.com/in-en/careers/capgemini-exceller-off-campus-drive-for-2019-2020-graduates/

കണ്ണൂരിൽ രണ്ട് തൊഴിൽ മേളകൾ; അയ്യായിരത്തിലേറെ തൊഴിലവസരം

0

കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകൾ 2022 ജനുവരി 13, 14 തീയതികളിൽ നടക്കും.

കെ – ഡിസ്ക് തൊഴിൽ മേള 2022

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്‌ക്) സഹകരിച്ചാണ് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ തൊഴിൽ മേള 2022 ജനുവരി 13 ന് സംഘടിപ്പിക്കുന്നത്. ഇതിനായി രജിസ്‌ട്രേഷൻ തുടങ്ങി. നൂറിലേറെ സ്ഥാപനങ്ങൾ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓൺലൈനായിട്ടും അഭിമുഖം നടക്കുക രജിസ്ട്രേഷൻ നടത്തുന്നതിനായി https://knowledgemission.kerala.gov.in/ സന്ദർശിക്കുക.

മേളകൾ 2022 ജനുവരി 13, 14 കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ നടക്കും. രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

MEGA Job Fair 2022 – Kannur District

കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് (കെയ്സ്) മായി സഹകരിച്ചാണ് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.

Date : 14 January 2022

Time: 09:00 am to 06:00 pm

Venue: Government College of Engineering Kannur Dharmasala Kerala 670563,

രജിസ്ടേഷനായി http://www.statejobportal.kerala.gov.in/publicSiteJobs/jobFairs വെബ് സൈറ്റ് സന്ദർശിക്കുക

Participating Companies

  1. SHOBIDHA WEDDING CENTRE 
  2. Ideal Decor Zyus Educare Pvt Ltd 
  3. Signature Honda Kannur 
  4. MEGHA’S HERBO CARE SULFEX MATTRESS CO 
  5. Aditya birla capital 
  6. HEALTHVISTA INDIA 
  7. DZAN INTERIORS 
  8. Madhurag Gold & Diamonds 
  9. Spectrum Technoproducts 
  10. VEGA BUSINESS SOFTWARE 
  11. HAR CARS (MARUTI SUZUKI DEALER) 
  12. OZONE LYF PRIVATE LIMITED

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം: ഡ്രൈവർ, കുക്ക്, ഗാർഹിക ജോലിക്കായി വനിതകൾ

0


സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/ സന്ദർശിക്കുക.

RECRUITMENT OF COOK (MALE) TO SAUDI ARABIA

Job Description
The chairman of a famous health care group in Saudi Arabia requires cook for his home. The cook must have knowledge in English or Arabic and should know cooking of Arabic and Indian dishes

Category : Cook (Male)
Qualification : SSLC passed
Experience : 2
Age Limit : 30 -40 yrs
Salary : SAR 2500-3000

Other Terms and Conditions:

Contract : 2 yrs
Probation period : 3 months
Accommodation : Provided
Flight Ticket : Provided
Medical Coverage : Provided
Interested candidates may send their updated photo attached Bio-data , copy of passport, Aadhar to gcc@odepc.in on or before 10th January 2022 with mail subject “Cook”

RECRUITMENT OF HOUSEMAID (FEMALE) TO SAUDI ARABIA

Job Description
A famous private Human Resources company in the Kingdom of Saudi Arabia interviews Housemaids for recruitment in various areas.

Category : Housemaid (Female)
Qualification : SSLC passed
Experience : Saudi experience first preference
Age Limit : 30 -40 yrs
Salary : SAR 1300+ Food Allowance SAR 200

Other Terms and Conditions:
Contract : 2 yrs
Probation period : 3 months
Accommodation : Provided
Flight Ticket : by the candidate
Medical Coverage : Provided
Working Hours : 8 Hrs
Interested candidates may send their updated photo attached Bio-data, copy of passport, Aadhar to gcc@odepc.in on or before 15th January 2022 with mail subject “Housemaid”

RECRUITMENT OF DRIVERS TO SAUDI ARABIA

Job Description
A famous private Human Resources company in the Kingdom of Saudi Arabia interviews Drivers for recruitment in various areas.

Category : Drivers (Male)
Qualification : SSLC & above
Experience : 5 yrs
Age Limit : upto 50 yrs
Salary : SR 1500 + 200 (Experienced Gulf) and Experienced in India (SR 1300+200).

Other Terms and Conditions:

Contract : 2 yrs
Probation period : 3 months
Accommodation : Provided
Flight Ticket : by the candidate
Medical Coverage : Provided
Working Hours : 8 Hrs
Interested candidates may send their updated photo attached Bio-data , copy of passport, Aadhar to gcc@odepc.in on or before 15th January 2022 with mail subject “Driver”

തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.

0

തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങള്‍ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓണ്‍ലൈനായുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം നടക്കുക.

കേരള നോളജ് എക്കോണമി മിഷൻ തൊഴിൽമേള

അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) പദ്ധതിയുടെ ഭാഗമായി 2022 ജനുവരി 18ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴില്‍ മേള. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കും. ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

KASE തൊഴിൽ മേള

കെയ്‌സിന്റെ (KASE)നേതൃത്വത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴില്‍ ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി.

എംപ്ലോയര്‍ മൊബിലൈസേഷന്‍, കാന്‍ഡിഡേറ്റ് മൊബിലൈസേഷന്‍, പ്രചാരണം, പശ്ചാത്തല സൗകര്യം എന്നിവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എം എൽ എ സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം സലീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, കെയ്‌സ് പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എസ് അനന്തു കൃഷ്ണന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ എന്നിവർ പങ്കെടുത്തു.

കെ-ഡിസ്‌ക് തൊഴിൽ മേള (K-DISC Job Fest) ഏറ്റുമാനൂരിൽ; 1500 തൊഴിലവസരം

0

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള 2022 ജനുവരി ഏഴിന് രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിൽ നടക്കും. അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീടെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 110 തൊഴിൽദായകർ പങ്കെടുക്കും. വിവിധ മേഖലകളിലായി 1500 തൊഴിലവസരങ്ങളുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ മേള നടക്കുന്ന ദിവസം സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യമുണ്ടായിരിക്കില്ല.

രാവിലെ ഒമ്പതിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗങ്ങളായ തങ്കച്ചൻ കോനിക്കൽ, ജീനാ ഷാജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു, കോളജ് പ്രിൻസിപ്പൽ വിനോദ് പി. വിജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി എന്നിവർ പങ്കെടുക്കും. വിശദവിവരത്തിന് ഫോൺ: 0471 2700811. വെബ്‌സൈറ്റ്: https://knowledgemission.kerala.gov.in

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന സ്വയം തൊഴില്‍ പദ്ധതി – അപേക്ഷ ക്ഷണിച്ചു

0

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും.

‘ശരണ്യ’ സ്വയം തൊഴില്‍ പദ്ധതി

‘ശരണ്യ’ സ്വയം തൊഴില്‍ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 – നും 55 – നും മദ്ധ്യേ പ്രായമുളള വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍/ഭര്‍ത്താവിനെ കാണ്‍മാനില്ലാത്തവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവിവാഹിതരായ അമ്മമാര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്‍മാരുളള സ്ത്രീകള്‍ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി 50000 രൂപ പലിശ രഹിത വായ്പ വകുപ്പ് നേരിട്ട് അനുവദിക്കുന്നതും, വായ്പതുകയുടെ 50% സബ്സിഡി ആയി അനുവദിക്കുന്നതുമാണ്. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം 200000 – രൂപയില്‍ കവിയരുത്.

‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി

കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 21 – നും 55 – നും മദ്ധ്യേ പ്രായമുളള ഭിന്നശേഷികാര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വകുപ്പ് നേരിട്ട് 50000 രൂപ വായ്പ അനുവദിക്കുന്നു. വായ്പാതുകയുടെ 50% സബ്സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കവിയരുത്.

‘കെസ്റു’ സ്വയംതൊഴില്‍ പദ്ധതി

‘കെസ്റു’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. വായ്പാതുകയുടെ 20% സബ്സിഡി ലഭിക്കും. പ്രായപരിധി 21 – നും 50 – നും മദ്ധ്യേ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയരുത്. വായ്പ ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാവുന്നതാണ്.

‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി

‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് (പരമാവധി 5 പേര്‍) ക്യഷി, വ്യവസായം, ബിസിനസ്സ്, സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. പരമാവധി വായ്പ തുക പത്തുലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25% (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതി ചെലവിന്റെ 10% ആയിരിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പ്രായപരിധി 21 – 45 (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷത്തേയും, മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷത്തേയും ഇളവ് അനുവദിക്കും) വായ്പാ തുക ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം 50 – 65 പ്രായപരിധിക്കുളളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 25% സബ്സിഡിയോടുകൂടി 50000 രൂപ വരെ ബാങ്ക് മുഖേന വായ്പ അനുവദിക്കുന്നു. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.

കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 12 ന് മാനന്തവാടിയിൽ

0

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ വയനാട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 12 നു മാനന്തവാടി ഗവ. കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ തുടക്കം കുറിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ മൂന്ന് മണിക്കൂര്‍ സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷന്‍നും കുടുബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള അവസരമൊരുക്കും.

ഐ.ടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോ മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ടാക്‌സ് തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15000 ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.inhttp://www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
വിവരങ്ങള്‍ക്ക് വിളിക്കാം – 0471 2737881