Home Blog Page 13

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ പുതുക്കൻ അവസരം

Advertisements

Employment Exchange Registration Renewal 2022

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.

Advertisements

സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധനം

0
Advertisements

രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്

ഇപ്പോൾ നിരോധിക്കപ്പെട്ട 54 ആപ്പുകളിൽ ചിലത് നേരത്തെ നിരോധിക്കപ്പെട്ട ശേഷം റീബ്രാൻഡ് ചെയ്യുകയും പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തവയുമുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും ഉപഭോക്താക്കളുടെ ഡാറ്റാവിവരങ്ങൾ ചൈനീസ് ഡാറ്റസെന്ററുകളിലേക്ക് കൈമാറുന്നുണ്ടെന്നും ഐടി മന്ത്രാലയം ആരോപിക്കുന്നു.

Advertisements

List of 54 apps banned by India

1. Beauty Camera: Sweet Selfie HD
2 Beauty Camera – Selfie Camera
3 Equalizer – Bass Booster & Volume EQ & Virtualizer
4 Music Player- Music.Mp3 Player
5 Equalizer & Bass Booster – Music Volume EQ
6 Music Plus – MP3 Player
7 Equalizer Pro – Volume Booster & Bass Booster
8 Video Player Media All Format
9 Music Player – Equalizer & MP3
10 Volume Booster – Loud Speaker & Sound Booster

11 Music Player – MP3 Player
12 CamCard for SalesForce Ent
13 Isoland 2: Ashes of Time Lite
14 Rise of Kingdoms: Lost Crusade
IS/APUS Security HD (Pad Version)
16 Parallel Space Lite 32 Support
17 Viva Video Editor – Snack Video Maker with Music
18 Nice video baidu
19 Tencent Xriver
20 Onmyoji Chess
21 Onmyoji Arena
22 AppLock
23 Dual Space Lite – Multiple Accounts & Clone App
24 Dual Space Pro – Multiple Accounts & App Cloner

Advertisements

25 DualSpace Lite – 32Bit Support
26 Dual Space – 32Bit Support
27 Dual Space – 64Bit Support
28 Dual Space Pro – 32Bit Support
29 Conquer Online – MMORPG Game
30 Conquer Online Il
31 Live Weather & Radar – Alerts
32 Notes- Color Notepad, Notebook
33 MP3 Cutter – Ringtone Maker & Audio Cutter
34 Voice Recorder & Voice Changer
35 Barcode Scanner – QR Code Scan
36 Lica Cam – selfie camera app
37 EVE Echoes
38 Astracraft
39 UU Game Booster-network solution for high ping
40 Extraordinary Ones

41 Badlanders
42 Stick Fight: The Game Mobile
43 Twilight Pioneers
44 CuteU: Match With The World
45 Small World-Enjoy groupchat and video chat
46 CuteU Pro
47 FancvU – Video Chat & Meetup
48 Real: Go Live. Make Friends
49 MoonChat: Enjoy Video Chats
50 Real Lite -video to live!
51 Wink: Connect Now
52 FunChat Meet People Around You
53 FancyU pro – Instant Meetup through Video chat!
54 Garena Free Fire – Illuminate

വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം

0
Advertisements

വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയ കിരണം പദ്ധതി, സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതി, വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിധവകളുടെ കുട്ടികൾക്കുള്ള ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി എന്നിവയ്ക്ക് ഓൺലൈനായി 20 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.schemes.wcd.kerala.gov.in മുഖേന സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in.

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

0
Advertisements

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.

20,000 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ കോഴ്സുകൾക്കോ 2021-22 അധ്യയന വർഷം പ്രവേശനം നേടിയവരായിരിക്കണം.

Advertisements

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്.
www.scholarship.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി: 2022 ഫെബ്രുവരി 26.
വിശദവിവരങ്ങൾക്ക് 0471-2770528, 2770500 എന്നീ ഫോൺ നമ്പരുകളിലോ നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനവും ലഭ്യമാണ്.

TCS is hiring graduates and postgraduates : Salary package of up to 7.3 lakh/annually

0
Advertisements

Tata Consultancy Services (TCS) is inviting applications from engineering graduates for its ‘Off-Campus Digital Hiring’ programme

Selected candidates will get a salary depending on their qualifications. Undergraduates will get ₹7 lakh per annum, while those who have completed their post-graduation can enjoy a salary of ₹7.3 lakh per annum.

The last date to apply for the opportunity is 2022 February 25. Candidates will have to appear for an online test and personal interview, and the dates will be announced by the company soon.

Advertisements

Eligibility criteria

  1. Students from bachelor or master of technology (B.Tech) or (M.Tech)/bachelor or master of engineering (B.E) or (M.E)/master of computer application (MCA)/masters of science (M.Sc) from any recognised college/university graduated in 2019,2020, 2021 are only eligible to apply.
  2. Candidates should also have at least 6-12 months of work experience in the information technology (IT) industry.
  3. Candidates should have scored at least 70% aggregate marks in class 10, 12, diploma (if applicable), graduation and post-graduation.
  4. Candidates should not have any backlogs and should have completed the course in the stipulated course duration.
  5. It is mandatory for all candidates to declare gaps in education, if any. Overall academic gap should not exceed 24 months until highest qualification.
  6. Only full-time courses will be considered, part time/correspondence courses will not be considered.

How to apply

Candidates will have to fill out an online application form given below https://nextstep.tcs.com/campus/#/

Advertisements

After submitting your application, apply for the ‘Digital Drive’ using this link https://g91.tcsion.com/FeedbackSolution/openPublishURL.do?publishKey=o6NNCwyBYwiiYXzkp5HSQN%2B%2FvQ3TRu0rA47Xas2Kwec%3D

Please Note that multiple entries from a single candidate will lead to disqualification.

ICU Nurse (കവിത)

0
Advertisements
  • രചന : രാഹുൽ രാജ്
  • ആലാപനം : ശരത് എസ് നായർ

Kerala Gramin Bank Balance Enquiry

0
Advertisements

How to check Kerala Gramin Bank balance by miss call?

For knowing your Kerala Gramin Bank account balance, give a missed call to the Toll free number 9015800400. You will receive an SMS containing balance details of your account instantly.

Mobile Banking: Kerala Gramin Bank – KGB mPay

Advertisements

Kerala Gramin Bank Account holders can download the Kerala Gramin Bank Mobile Apps and UPI apps on their smartphones to check the account balances. Here is the list of all Kerala Gramin Bank Mobile Apps.

KGB mPay

DiGi KGB

Kerala Gramin Bank Selfie Account opening and mobile passbook application.

DiGi KGB is a selfie account opening and m-passbook application that is offered by Kerala Gramin bank. It is a light weight, robust and highly informative app that enables the user to create savings bank account instantly. It also gives complete real time information about all the accounts of the customer.

Advertisements

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

0
Advertisements


ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.

പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ.

പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിൽ വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ. www.norkaroots.org യിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2022 ഫെബ്രുവരി ഏഴ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.

Advertisements

For Official Notification and Vacancy details click here

എറണാകുളം സർക്കാർ മെഡിക്കൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
Advertisements

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.

  1. മെഡിക്കൽ ഓഫീസർ : 20 ഒഴിവുകൾ. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 18 മുതൽ 36 വരെ.
  2. സ്റ്റാഫ് നേഴ്സ് : 40 ഒഴിവുകൾ, യോഗ്യത ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
  3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6 ഒഴിവുകൾ, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
  4. ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി.

18നും 35നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കോവിഡ് സംബന്ധമായ ജോലികൾക്ക് റിസ്ക് അലവൻസ് / ഇൻസെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.

മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം ജനുവരി 31 ന് രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് 2022 ഫെബ്രുവരി ഒന്നിനും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2754000, 0484 2754456.

Advertisements

ഭാരത് ഇലക്‌ട്രോണിക്‌സില്‍ 247 എന്‍ജിനിയർ ഒഴിവ്

0
Advertisements

കേന്ദ്ര പൊതുമേഖലാകമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, ട്രെയിനി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 247 ഒഴിവുണ്ട്. ബെംഗളൂരു കോംപ്ലക്സിലാണ് അവസരം.

പ്രോജക്ട് എൻജിനിയർ I: ഒഴിവ് 67

  • (ഇലക്ട്രോണിക്സ് 40,
  • മെക്കാനിക്കൽ 14,
  • കംപ്യൂട്ടർ സയൻസ് 9,
  • ഇലക്ട്രിക്കൽ 2,
  • സിവിൽ 2).
  • യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ ബി. എസ്സി. (നാലുവർഷത്തെ കോഴ്സ്)/ ബി.ആർക്. (അഞ്ചുവർഷത്തെ കോഴ്സ്) എൻജിനിയറിങ് ഡിഗ്രി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ശമ്പളം 40,000 – 55,000 രൂപ.

ട്രെയിനി എൻജിനിയർI: ഒഴിവ്169

Advertisements
  • ഇലക്ട്രോണിക്സ് : 103,
  • മെക്കാനിക്കൽ – 50,
  • കംപ്യൂട്ടർ സയൻസ് – 8,
  • ഇലക്ട്രിക്കൽ – 7,
  • ആർക്കിടെക്ചർ-1.
  • യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ ബി.എസ്സി. (നാലുവർഷത്തെ കോഴ്സ്)/ ബി.ആർക്. (അഞ്ചുവർഷത്തെ കോഴ്സ്) എൻജിനിയറിങ് ഡിഗ്രി. ആറുമാസത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ട്രെയിനി ഓഫീസർ (ഫിനാൻസ്) I: ഒഴിവ് 11. യോഗ്യത ദ്വിവത്സര എം.ബി.എ. (ഫിനാൻസ്), ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 30,000 – 40,000 രൂപ.

കൂടുതൽ വിവരങ്ങൾക്ക് www.belindia.in സന്ദർശിക്കുക. അവസാന തീയതി: 2022 ഫെബ്രുവരി 4

KSRTC ൽ ഡ്രൈവർ – കം- കണ്ടക്ടർ ആകാൻ അവസരം

0
Advertisements

കെ.എസ്.ആർ.ടി.സി. വേണ്ടി ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി ബസ്സുകളും മറ്റ് അനുബന്ധ സാങ്കേതിക അടിസ്ഥാന പിന്തുണ നൽകുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് (ഒരു കേരള സർക്കാർ സ്ഥാപനം) ഡ്രൈവർ – കം- കണ്ടക്ടർ ജോലിക്ക് ദിവസ വേതന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കെ.എസ്.ആർ.ടി.സി. യുടെ ദീർഘദൂര സർവ്വീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക, ഭരണ നിർവ്വഹണം, പ്രവർത്തനക്ഷമത എന്നീ മേഖലകളിലുള്ള പിന്തുണ നൽകുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് എന്ന പേരിൽ കേരള സർക്കാർ ഒരു സ്വതന്ത്ര കമ്പനി രൂപീകരിച്ചിരിക്കുന്നു.

കെ.എസ്.ആർ.ടി.സി.യുടെ അഭിമാന സർവ്വീസുകളായ ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി യോഗ്യരായവരിൽ നിന്ന് ദിവസവേതന വ്യവസ്ഥയിലും കെ. എസ്. ആർ.ടി.സി.യിൽ നിന്നുള്ളവരെ വർക്കിംഗ് അഞ്ച് വ്യവസ്ഥയിലും ഡ്രൈവർ കണ്ടക്ടർ ജോലിക്ക് നിയമിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് അപേക്ഷകൾ ക്ഷണിക്കുന്നു.

Advertisements

യോഗ്യതകൾ

  1. ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസും, മൂന്ന് വർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും, തെരഞ്ഞെടുക്കപ്പെട്ടാൽ ഡിപ്പാർട്ട്മെന്റിൽ നിന്നും കരസ്ഥമാക്കിയിരിക്കുകയും വേണം. വെഹിക്കിൾ
  2. അംഗീകൃത ബോർഡ് സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കും. ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം
  3. ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ട്രേഡ് ടെസ്റ്റ് പാസായിരിക്കണം.
  4. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 45 വയസ്സ് വരെ

ദീർഘദൂര സർവ്വീസുകളിൽ തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.

അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവ്വഹിക്കുവാൻ സന്നദ്ധരായ യോഗ്യതയുള്ളവരും നിലവിൽ കെ.എസ്.ആർ.ടി.സി. യിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിശ്ചയിക്കുന്ന സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ച് സേവനം അനുഷ്ഠിക്കുവാൻ സന്നദ്ധരായവരും www.cmdkerala.net എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Advertisements

കെ.എസ്.ആർ.ടി. സി. യിൽ നിന്നുള്ള ജീവനക്കാർ വർക്കിൾ അതിന്റെ വ്യവസ്ഥയിൽ എസ്. ആർ.ടി.സി. സ്വിഫ്റ്റിൽ സേവനം അനുഷ്ടിക്കേണ്ടതും അതിനായി K-SWIFT -മായി പ്രത്യേക കരാറിൽ ഏർപ്പെടേണ്ടതുമാണ്. കാലാകാലങ്ങളിൽ മാനേജ്മെന്റ് പൊതു താൽപര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇതു സംബന്ധിച്ചുള്ള കരാർ വ്യവസ്ഥകൾ അനുബന്ധമായി ഉള്ളടക്കം ചെയ്തിരിക്കുന്നു.

താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം. വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി. 08.02.2022 -ന് വൈകുന്നേരം 5 മണിക്ക് മുൻപായി www.cmdkerala.net എന്ന സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടിഫികേഷൻ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വാട്ടർ അതോറിറ്റിയിൽ‌ 105 ഒഴിവ്

0
Advertisements

വാട്ടർ അതോറിറ്റിയിൽ‌ 105 ഒഴിവ്; അവസരം 9 ജില്ലകളിൽ. കേരള വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവസരം.

തസ്തിക, യോഗ്യത, ശമ്പളം:

  1. ക്വാളിറ്റി/ടെക്നിക്കൽ മാനേജർ: ബിഎസ്‌സി കെമിസ്ട്രിയും 3 വർഷ പരിചയവും അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രിയും 2 വർഷ പരിചയവും. പ്രായപരിധി: 40. ശമ്പളം: ക്വാളിറ്റി മാനേജർക്ക് 20,000, ടെക്നിക്കൽ മാനേജർക്ക് 18,000.
  2. ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, 15,000.
  3. ലാബ് അറ്റൻഡന്റ്: പ്ലസ് ടു സയൻസ്, ഒരു വർഷ പരിചയം, 14,130.
  4. സാംപ്ലിങ് അറ്റൻഡന്റ്: പത്താം ക്ലാസ്, ഒരു വർഷ പരിചയം. 13,500.

ഇന്റർവ്യൂ തീയതി, സ്ഥലം:

Advertisements
  1. പാലക്കാട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, കൽമണ്ഡപം, പാലക്കാട്, 0491–2545550, ജനുവരി 24
  2. തൃശൂർ–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴക്കുംപാട്ടുകര, തൃശൂർ, തൃശൂർ, 0487–2338380, ജനുവരി 24
  3. കോഴിക്കോട്–ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്, 0495–2374570, ജനുവരി 25
  4. കാസർകോട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, വിദ്യാനഗർ, കാസർകോട്, 8547638574, ജനുവരി 29
  5. തിരുവനന്തപുരം– ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, 0471–12736303, ജനുവരി 24
  6. കൊല്ലം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കൊല്ലം, 0474–2766515, ജനുവരി 25
  7. പത്തനംതിട്ട–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, തിരുവല്ല, 0469–2600833, ജനുവരി 24
  8. ആലപ്പുഴ–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, ആലപ്പുഴ, 0477–2246650, ജനുവരി 25
  9. കോട്ടയം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കോട്ടയം, വടവാടൂർ, 8547638125, ജനുവരി 27

നോർക്ക റൂട്സ് വഴി കുവൈത്ത് നാഷനൽ ഗാർഡ്സിൽ നിയമനം

0
Advertisements

തിരഞ്ഞെടുക്കപ്പെട്ടാൽ കുവൈത്ത് സായുധ സേനയിലെ ലഫ്റ്റനന്റ് തസ്തികയിൽ ആദ്യ നിയമനം

Norka Roots Recruitment

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ വരുന്ന കുവൈത്ത് നാഷനൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്കു പുരുഷന്മാരായ ഉദ്യോഗാർഥികളിൽ നിന്നു നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞടുക്കപ്പെടുന്നവർക്ക് കുവൈത്ത് സായുധസേനയിലെ ലഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.

ഡോക്ടർ ഒഴിവുകൾ

ജനറൽ പ്രാക്ടിഷണർ, ഇന്റേണൽ മെഡിസിൻ, സർജറി, യൂറോളജിസ്റ്റ് ജനറൽ (സർജറി), കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇഎൻടി, ഡെർ മറ്റോളജി, റേഡിയോളജി
റെസ്പിറേറ്ററി മെഡിസിൻ, അലർജി സ്പെഷലിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിൻ എന്നിവയിലാണ് ഡോക്ടർമാരുടെ ഒഴിവുകളുള്ളത്. 1100 മുതൽ 1400 വരെ കുവൈത്തി ദിനാർ ശമ്പളം ലഭിക്കും. ഫോൺ: +91 9447339036.

Advertisements

മറ്റ് ഒഴിവുകൾ

ഫാർമസിസ്റ്റ്, ബയോ മെഡിക്കൽ എൻജിനീയർ, ഫിസിയോതെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകൾ. ശമ്പളം 500-800 വരെ കുവൈത്തി ദിനാർ. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വർഷത്ത പ്രവൃത്തിപരിചയം നിർബന്ധമാണെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക.
ടോൾ ഫ്രീ നമ്പർ: 1800 425 3939 വിദേശത്തു നിന്നു മിസ്ഡ് കോൾ സർവീസിന്: 00918802012345. ഇമെയിൽ: rmt5.norka@kerala.gov.in

MRF Recruitment 2022

0
Advertisements

MRF is India’s largest tyre manufacturer and features in the top 20 tyre manufacturers of the world. MRF has ten state-of-the-art manufacturing plants in Tiruvottiyur in Chennai, Arakkonam, Goa, Kottayam, Puducherry, Medak & Ankenpally near Hyderabad, Trichy (2 units) and Dahej in Gujarat. The company offers a challenging career and growth opportunities with a competitive compensation package commensurate with qualification and experience.Candidates with relevant qualifications and interested in pursuing

Vacancies:

  1. Production Supervisor
  2. Mechanical Maintenance Engineers
  3. Electrical maintenance Engineers
  4. Mechanical Maintenance Supervisors
  5. Electrical Maintenance Supervisors
Vacancies

Candidates Should have adequate knowledge of Tamil, Hindi and English.

Interested candidates with 60% marks fulfilling the above criteria can apply through our website www.mrftyres.com/careers by uploading detailed resume, clearly mentioning current salary, email address, aadhaar number and contact mobile number along with a recent passport size photograph within 7 days of this advertisement.

The Human Resources Department, MRF Limited, 114, Greams Road, Chennai – 600 006. www.mrftyres.com/careers

Advertisements

ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ; 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം

0
Advertisements

ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മെൻ) തസ്‌തികയിലെ 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 2022 മാർച്ച് 1നകം ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒഴിവുകൾ താൽക്കാലികം. സ്ഥിരപ്പെട്ടേക്കാം.

കോബ്ലർ, ടെയ്‌ലർ, കുക്ക് w/c, w/m, ബാർബർ, സ്വീപ്പർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, വെയ്റ്റർ, മാലി തസ്തികകളിലാണ് ഒഴിവ്.

ശമ്പളം: 21,700– 69100. മറ്റ് ആനുകൂല്യങ്ങളും.

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന് 18–23. സംവരണവിഭാഗക്കാർക്കു നിയമാനുസൃത ഇളവ്.

Advertisements

യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ 2 വർഷ ഐടിഐ‌ ഡിപ്ലോമ.

ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം:167.5 സെമീ, നെഞ്ചളവ്: 78–83 സെമീ. എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76–81 സെമീ.
സ്ത്രീ: ഉയരം: 157 സെമീ, എസ്‌ടി വിഭാഗത്തിന് ഉയരം: 150 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in

CoWIN വെബ് സൈറ്റിൽ ആറ് അംഗങ്ങൾക്ക് ഇപ്പോൾ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം

0
Advertisements

CoWIN വെബ്സൈറ്റിലെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഇപ്പോൾ ആറ് അംഗങ്ങൾക്ക് ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കും. നേരത്തെ ഒരേ നമ്പറിൽ നാല് പേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

ഗുണഭോക്താക്കൾക്കായി COWIN ആപ്ലിക്കേഷനിൽ വിവിധ ഫീച്ചർ അപ്‌ഡേറ്റുകൾ കൊണ്ടുവന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കൂടാതെ വാക്‌സിനേറ്റർ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഗുണഭോക്താക്കൾക്ക് തിരുത്താൻ കഴിയുമെന്നും ഉത്തരവിൽ പറയുന്നു.

Advertisements

Norka Roots Recruitment: Urgent Job Requirement for DOCTORS FOR KUWAIT NATIONAL GUARDS

0
Advertisements

URGENTLY REQUIRED – DOCTORS / ALLIED MEDICAL PROFESSIONALS /BSC NURSES (M)
FROM INDIA TO KUWAIT.

  • Employer Name :Kuwait National Guards
  • Last Date of Application : 03-02-2022
  • Location: Kuwait
  • Qualification : MBBS for General Practitioners and Masters for all other categories.
  • Salary : 1400
  • Age Limit : 45
  • Gender : Male
  • Experience Details :3 Years for General Practitioners and 5 Years of others.

MODE OF INTERVIEW, DATE AND VENUE WILL BE INFORMED TO THE SHORTLISTED
CANDIDATES. For online Application visit https://norkaroots.org/ For official Notification click here

നവോദയ വിദ്യാലയ സമിതിയിൽ അനധ്യാപക തസ്തികയിൽ 2014 ഒഴിവ്; അവസാന തീയതി ഫെബ്രുവരി 2

0
Advertisements

നവോദയ വിദ്യാലയ സമിതിയിൽ 2014 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫിസുകളിലും റീജനൽ ഓഫിസുകളിലും ജവാഹർ നവോദയ വിദ്യാലയങ്ങളിലുമായി അനധ്യാപക തസ്തികകളിലാണ് അവസരം. 2022 ഫെബ്രുവരി 2 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി:

മെസ് ഹെൽപർ (ഗ്രൂപ്പ് സി) (629 ഒഴിവ്): പത്താം ക്ലാസ് ജയം, ഗവൺമെന്റ് റസിഡൻഷ്യൽ സ്ഥാപനം/സ്കൂളുകളിൽ 10 വർഷ പരിചയം, എൻവിഎസ് നിർദേശിക്കുന്ന സ്കിൽ ടെസ്റ്റ് ജയം,18– 30.

Advertisements

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– ജെഎൻവി കേഡർ (ഗ്രൂപ്പ് സി) (622 ഒഴിവ്): 50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18–27.

ഇലക്ട്രീഷ്യൻ കം പ്ലംബർ (ഗ്രൂപ്പ് സി) (273 ഒഴിവ്): പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ/പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനിലും അപ്ലയൻസസ് മെയിന്റനൻസിലും 2 വർഷം ജോലിപരിചയം, 18–30.

ലാബ് അറ്റൻഡന്റ് (ഗ്രൂപ്പ് സി) (142 ഒഴിവ്): പത്താം ക്ലാസ് ജയവും ലബോറട്ടറി ടെക്നിക് സർട്ടിഫിക്കറ്റ്/ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്,18– 30.

Advertisements

കേറ്ററിങ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) (87 ഒഴിവ്): പത്താം ക്ലാസ് ജയവും കേറ്ററിങ്ങിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി ജയവും കേറ്ററിങ്ങിൽ ഒരു വർഷ പരിചയവും അല്ലെങ്കിൽ സീനിയർ സെക്കൻഡറി ജയം/തത്തുല്യവും കേറ്ററിങ്ങിൽ ഒരു വർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയും പ്രമുഖ സ്ഥാപനം/ഹോട്ടലിൽനിന്നുള്ള 3 വർഷത്തെ കേറ്ററിങ് പരിചയവും. വിമുക്തഭടൻമാർക്കു കേറ്ററിങ് ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് (10 വർഷം സർവീസുണ്ടായിരിക്കണം) വേണം, 35 വരെ.

ഫീമെയിൽ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് ബി) (82 ഒഴിവ്): പന്ത്രണ്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യവും നഴ്സിങ്ങിൽ ഗ്രേഡ് എ (3 വർഷ) ഡിപ്ലോമ/സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 2 വർഷം ജോലിപരിചയം, 35 വരെ.

മൾട്ടിടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ് സി) (23 ഒഴിവ്): പത്താം ക്ലാസ് ജയം,18– 30.

Advertisements

സ്റ്റെനോഗ്രഫർ (ഗ്രൂപ്പ് സി) (22 ഒഴിവ്): പ്ലസ് ടു, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 80 വാക്കും വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വാക്കും ഷോർട് ഹാൻഡ് മിനിറ്റിൽ 60 വാക്കും വേഗം.18– 27.

ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) (11 ഒഴിവ്): ബികോം, സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വർക്കുകളിൽ 3 വർഷം ജോലിപരിചയം,18–30.

അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (ഗ്രൂപ്പ് സി) (10 ഒഴിവ്): ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ പ്രാവീണ്യവും, 3 വർഷം ജോലിപരിചയം, 18– 30.

Advertisements

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–എച്ച്ക്യു/ആർഒ കേഡർ (ഗ്രൂപ്പ് സി) (8 ഒഴിവ്): 50% മാർക്കോടെ സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18– 27.

അസിസ്റ്റന്റ് കമ്മിഷണർ (ഗ്രൂപ്പ് എ) (5 ഒഴിവ്): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് മാസ്റ്റർ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും, 45 വരെ.

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി) (4 ഒഴിവ്): ഇംഗ്ലിഷ്/ഹിന്ദിയിൽ മാസ്റ്റർ ബിരുദം. ഇംഗ്ലിഷിലാണ് മാസ്റ്റർ ബിരുദമെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം (തിരിച്ചും). അല്ലെങ്കിൽ ഇംഗ്ലിഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും ബിരുദവും ട്രാൻസ്‌ലേഷൻ ഡിപ്ലോമയും (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ 2 വർഷം പരിചയം വേണം. 18– 30.

Advertisements

അസിസ്റ്റന്റ് കമ്മിഷണർ–അഡ്മിനിസ്ട്രേഷൻ (ഗ്രൂപ്പ് എ) (2 ഒഴിവ്): ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയവും, 45 വരെ.

കംപ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി) (4 ഒഴിവ്): ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമയും (വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി പരിജ്ഞാനം വേണം), 18–30.

ജൂനിയർ എൻജിനീയർ–സിവിൽ (ഗ്രൂപ്പ് സി) (1 ഒഴിവ്): സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും കേന്ദ്ര/സംസ്‌ഥാന സർക്കാർ, സ്വയംഭരണ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിലെ കെട്ടിടനിർമാണത്തിൽ 3 വർഷം ജോലിപരിചയവും, 18–27.

Advertisements

യോഗ്യത, ജോലിപരിചയം, അഭിലഷണീയ യോഗ്യതകൾ, ഇളവുകൾ എന്നിവയ്ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ (അസി. കമ്മിഷണർ ഒഴികെയുള്ള തസ്തികകളിൽ). എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ബാധകമായ തസ്തികകൾക്കു ട്രേഡ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയും നടത്തും. പരീക്ഷാക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: അസി. കമ്മിഷണർ–1500 രൂപ, ഫീമെയിൽ നഴ്സ്–1200 രൂപ, ലാബ് അറ്റൻഡന്റ്, മെസ് ഹെൽപർ, എംടിഎസ്–750 രൂപ, മറ്റു തസ്തികകൾക്ക്–1000 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും www.navodaya.gov.in

Advertisements

ദേവസ്വം ബോര്‍ഡുകളില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എൻജിനിയർ ഒഴിവ്

0
Advertisements

തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്. അപേക്ഷകർ ഹിന്ദുമതക്കാരാകണം.

എട്ട് ഒഴിവുകൾ ഓവർസിയർ തസ്തികയിലും മൂന്ന് ഒഴിവുകൾ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലുമാണ്. ഈഴവ വിഭാഗക്കാർക്കുള്ള ഒന്നാം എൻ.സി.എ. വിജ്ഞാപനം (രണ്ട് തസ്തികകളിലായി രണ്ട് ഒഴിവുകൾ) ഉൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിവരങ്ങൾക്ക്: www.kdrb.kerala.gov.in. സന്ദർശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 14.

Advertisements