കുട്ടികളുടെ വാക്സിനേഷൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

0
653

15-18 വയസ്സുകാരായ 15,34,000 കുട്ടികളാണ് കേരളത്തിൽ വാക്സിനേഷന് വിധേയരാകുക. കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ്‌ തുടങ്ങുന്നത്. കോവാക്സിനാണ് കുട്ടികൾക്ക്‌ നൽകുക.

രജിസ്ട്രേഷൻ വിവരങ്ങൾ

  • 2022 ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.
  • വീട്ടിലെ മുതിർന്നവരുടെ കോവിൻ പോർട്ടൽ അക്കൗണ്ട് ഉപയോഗിക്കുകയോ പുതിയത് തുടങ്ങുകയോ ചെയ്യാം.
  • ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് മതിയാകും.
  • 10-ാം ക്ലാസ് സർട്ടിഫിക്കറ്റും പരിഗണിക്കും.
  • ജനുവരി മൂന്നുമുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് രജിസ്റ്റർചെയ്യാം.
  • 28 ദിവസമാണ് വാക്സിനുകൾ തമ്മിലുള്ള ഇടവേള.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.