കോവിഡ് വാക്സിനേഷന്റെ സുരക്ഷ ഇനി 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കും
2022 ജനുവരി 1 ന് 18 വയസ്സ് തികയുന്നവർ മുതൽ 44 വയസ്സു വരെയുള്ള അനുബന്ധ രോഗബാധിതരായിട്ടുള്ള ആളുകൾക്ക് മുൻഗണനാക്രമം അനുസരിച്ച് 2021 മെയ് 17 മുതൽ കോവിഡ് വാക്സിൻ ലഭ്യമാകുന്നതാണ്.
വാക്സിൻ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ
- വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യുക.
- നിങ്ങൾ നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം മുൻഗണനയും, വാക്സിന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവ എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
- വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് ഇവ കാണിക്കുക, വാക്സിൻ സ്വീകരിക്കുക.
രോഗമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/Annexure1.pdfഎന്ന ലിങ്കിൽ എന്ന ലിങ്കിൽ നിന്ന് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ഇത് പ്രിന്റെടുത്ത് ഡോക്ടറുടെ അംഗീകാരം വാങ്ങി ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ് ചെയ്യാം (1 എംബി വലുപ്പമുള്ള ഫയലായിരിക്കണം). മിക്ക ആശുപത്രികളിലും ഇതിന്റെ പ്രിന്റ് ഔട്ട് ലഭ്യമാണ്.
താഴെ പറയുന്ന ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ചയ്ക്കുള്ളിലും കോവാക്സിൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 28 മുതൽ 42 ദിവസങ്ങൾക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.
അനുബന്ധരോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും www.dhs.kerala.gov.in, www.arogyakeralam.gov.in,www.sha.Kerala.gov.in എന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 0471 2552056