ഡോ. സൈജു ഖാലിദിന്റെ പരിസ്ഥിതി പ്രവർത്തനം അനുകരണീയം : മന്ത്രി റോഷി അഗസ്റ്റിൻ

0
653

നന്മ മരം പദ്ധതി ഗ്ലോബൽ മീറ്റിങ്ങും, നന്മ മരം അവാർഡ് പ്രഖ്യാപനവും നടത്തി. ഓൺലൈൻ പരിപാടി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. കഴിഞ്ഞ ജൂൺ 5 മുതൽ ഈ പരിസ്ഥിതി ദിനം വരെ വർഷം മുഴുവൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നന്മ മരം പദ്ധതി ഇന്ത്യയിലെ തന്നെ അത്തരത്തിലുള്ള ആദ്യ പദ്ധതിയാകും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കം അകറ്റാൻ പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദിന്റെ ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതും, അനുകരണീയവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നന്മ മരം പരിസ്ഥിതി അവാർഡ് സി ആർ മഹേഷ്‌ എം എൽ എ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ കെ നരേന്ദ്രനും, കുട്ടികളുടെ വിഭാഗത്തിൽ എം എസ് ശ്രീഹരിയും അവാർഡിന് അർഹരായി. യോഗത്തിൽ നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, ചലത്ചിത്ര ഗാന രചയിതാവ് ഷഹീറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, നടൻ സാജൻ സൂര്യ, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, ഷീബ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.