വിധവ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് നൽകണം

0
446

2022 ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത എല്ലാ വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും 2022 ലെ പെൻഷൻ ലഭിക്കുന്നതിന് വിവാഹിത/ പുനർ വിവാഹിത അല്ലെന്ന സർട്ടിഫിക്കറ്റുകൾ 2022 ഏപ്രിൽ 30നകം ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ സമർപ്പിക്കണം.

മെയ് 20നകം സർട്ടിഫിക്കറ്റുകൾ സേവനയിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ മെയ് മുതൽ പെൻഷൻ ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവർക്ക് പിന്നീട് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അപ്‌ലോഡ് ചെയ്യുന്ന മാസം മുതലുള്ള പെൻഷനേ ലഭിക്കൂ. ഇത്തരത്തിലുള്ള പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താക്കൾക്ക് അർഹതയുണ്ടാകില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.