കേരളത്തില്‍ വെള്ളക്കരം ഓണ്‍ലൈന്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കി ജല വിഭവ വകുപ്പ്. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പോകാതെ തന്നെ ബില്‍ അടയ്ക്കാന്‍ സാധിക്കും.
വെള്ളക്കരം ഓണ്‍ലൈന്‍ അടയ്ക്കാന്‍ താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .
- ആദ്യമായി https://kwa.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- അതില്‍ കാണുന്ന “Online Service” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് https://kwa.kerala.gov.in/online-services-2/ എന്ന ലിങ്ക് ഓപ്പണ്‍ ആകുന്നതാണ്
- ഇതില്‍ “Pay Your Bill” എന്ന ലിങ്ക് സന്ദര്‍ശിക്കുക
- അപ്പോള്‍ കിട്ടുന്ന https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ കണ്‍സ്യുമര്‍ നമ്പര്‍ ഉപയോഗിച്ചോ ബില്‍ കണ്ടെത്താന്‍ കഴിയും.
- അഡ്വാന്‍സ് തുക അടയ്ക്കാനും സൗകര്യമുണ്ട്.
- തുടര്‍ന്ന് വിവരങ്ങള്‍ പരിശോദിച്ച് ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് സംവിധാനം വഴി ബില്‍ അടയ്ക്കാം.