Virtual Q booking facility is available at Thiruvairanikkulam Temple, Aluva on January 2026. Devotees can book through online. തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം : 2026 ജനുവരി 2 വെള്ളി രാത്രി 8 മുതൽ ജനുവരി 13 ചൊവ്വ രാത്രി 8 വരെ. Virtual Queue booking starts on 2025 December Last week.

Registration | രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകുക
ആദ്യമായി https://thiruvairanikkulamtemple.org/VQ/2.0/main/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക. തുടർന്ന് താഴെപ്പറയുന്ന വിവരങ്ങൾ നല്കുക.
If you are a new user, please register first. After registering, you can proceed to login. നിങ്ങൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ, ആദ്യം രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്‌ത ശേഷം, നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ തുടരാം.
If you have already registered, then please Login. Otherwise Register first. നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ലോഗിൻ ചെയ്യുക. അല്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക.
പുതിയ രജിസ്ടേഷൻ എടുത്ത് താഴെ പറയുന്ന വിവരങ്ങൾ നൽകുക.
- Full Name (പൂർണ്ണമായ പേര്):
- Mobile Number (മൊബൈൽ നമ്പർഫോൺ നമ്പറിന് മുമ്പ് 0 അല്ലെങ്കിൽ +91 ചേർക്കേണ്ട ആവശ്യമില്ല):
- Email (ഇ – മെയിൽ ഐഡി):
- Create Password
- Id Proof Type
- ID proof Number:
- Age തുടങ്ങിയ വിവരങ്ങൾ കൊടുത്ത് രജിസ്ട്രേഷൻ നടത്തുക.
നിബന്ധനകളും വ്യവസ്ഥകളും | Terms & Conditions
- വെർച്ച്വൽ ക്യൂ ബുക്കിങ് സൗജന്യമായി നടത്താവുന്നതാണ്.
- വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ ഭക്തജനങ്ങൾക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുന്നതാണ്.
- ഒരു ലോഗിൻ ഐഡി, ഫോൺ നമ്പർ, ഇമെയിൽ നിന്ന് പരമാവധി 6 പേർക്ക് വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാവുന്നതാണ്.
- വെർച്ച്വൽ ക്യൂ വഴി ദർശനത്തിനായി ലോഗിൻ ചെയ്യുന്ന വ്യെക്തിയുടെയോ/കൂടെ ബുക്ക് ചെയ്തിരിക്കുന്നവരുടെയോ, ബുക്ക് ചെയ്ത സമയത്ത് കൊടുത്ത തിരിച്ചറിയൽ രേഖ വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ പരിശോധനക്ക് നൽകേണ്ടതാണ്.
- ബുക്കിങ് കൺഫർമേഷൻ ആകുമ്പോൾ ലഭിക്കുന്ന പേജിൻ്റെ കോപ്പി പ്രിൻ്റ് എടുത്തോ മൊബൈലിലോ ക്ഷേത്ര പാർക്കിങ്ങ് ഗ്രൗണ്ടുകളായ കൈലാസം (ശ്രീമൂലനഗരം/ കാഞ്ഞൂർ വഴി വരുന്നവർ),സൗപർണ്ണിക (ശ്രീമൂലം പാലം വഴി വരുന്നവർ) എന്നിവയിലുള്ള വെർച്ച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ്സ് വാങ്ങിയതിന് ശേഷം ക്ഷേത്ര ഗോപുരത്തിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്.
- വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ്സുള്ളവർക്ക് മാത്രമേ വെർച്ച്വൽ ക്യൂ വഴി ദർശനം സാദ്ധ്യമാകുകയുള്ളൂ.
- ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിന് അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്ന് പാസ്സ് ലഭിക്കുകയുള്ളൂ. ഭക്തർ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്.
- ഭക്തജനങ്ങൾക്ക് ആവശ്യമായ വഴിപാടുകൾ ക്ഷേത്രത്തിൽ സജ്ജികരിച്ചിരിക്കുന്ന വഴിപാട് കൗണ്ടറിലൂടെ രസീത് വാങ്ങി നടത്താവുന്നതാണ്
Thiruvairanikkulam Online Vazhipad Booking : For Online Vazhipad Booking click here
കർശനമായ ഹരിത പ്രോട്ടോകോൾ പ്രകാരമാണ് നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. ഭക്തർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കണം. ഭക്തജനങ്ങൾക്ക് സഹായത്തിനായി പോലീസ് / സെക്യൂരിറ്റി സ്റ്റാഫ് / വളൻറിയർ എന്നിവരെ സമീപിക്കാവുന്നതാണ്.


