വാട്സാപ്പ്, ടെലിഗ്രാം പോലെ എൻക്രിപ്ഷൻ സംവിധാനത്തോടുകൂടിയ ചാറ്റിങ് ആപ്പുകളിൽ നിരവധി സെക്സ് ഗ്രൂപ്പുകളാണുള്ളത്.പോൺ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകളേക്കാൾ അപകടകാരികളാണ് ടെലിഗ്രാമിലെ സെക്സ് ഗ്രൂപ്പുകളും ചാനലുകളും.
ടിക് ടോക് വഴി പെൺകുട്ടികളക്കം നിരവധി പേരാണ് തങ്ങളുടെ വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നത്. മറ്റേത് സോഷ്യൽമീഡിയയേക്കാളും ചെറിയ പെൺകുട്ടികളുൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ആപ്പ് ആണ് ടിക് ടോക്ക്. എന്നാൽ ടിക് ടോക്കിൽ പങ്കുവെക്കുന്ന പല വീഡിയോകളും സെക്സ് ഗ്രൂപ്പുകളിലെത്തുന്നുണ്ട്. പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾ ചെയ്യുന്ന ടിക് ടോക്ക് വീഡിയോകൾ മാതാപിതാക്കൾ സശ്രദ്ധം വീക്ഷിക്കുക. വീഡിയോ എന്തെങ്കിലും അപകടം വരുത്തിക്കുമെന്ന് തോന്നുകയാണെങ്കിൽ. അത് ഉടൻ പിൻവലിക്കാൻ മക്കളോട് ആവശ്യപ്പെടുക. അത്തരം വീഡിയോകളുടെ അപകട സാധ്യത അവർക്ക് വിശദീകരിച്ചു നൽകുക.
- അനാവശ്യ ടെലഗ്രാം ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആകുക.
- ടിക് ടോക് വീഡിയോകൾ ചെയ്യുമ്പോൾ അത് നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ വ്യാപിക്കും എന്ന് മനസ്സിലാക്കുക. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
- അശ്ലീല സൈറ്റുകൾ, അവയുടെ ലിങ്കുകൾ ഷെയർ ചെയ്യാതിരിക്കുക.