വിമുക്ത ഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

0
759

കെക്‌സ്‌കോണിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരുടെ മക്കളിൽ 2021-2022 വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ഡി സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകൾ 2022 ഒക്ടോബർ 10നകം Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, T.C-25/838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: kex_con@yahoo.co.in, 0471-2320772/2320771.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.