അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് നടത്തുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ, ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്‌നി പ്രോബ്ലം, കാൻസർ, മാനസികരോഗം, ഹിമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുള്ള വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18നും 55 നും ഇടയിൽ. കുടുംബ വാരഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പ പരമാവധി അമ്പതിനായിരം രൂപ വരെ (50 ശതമാനം സബ്‌സിഡി) പലിശരഹിത വായ്പ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് https://employment.kerala.gov.in/saranya/ സന്ദർശിക്കുക.