പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ

0
705

എ.റ്റി.എം കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDI)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ആധാർ ഉടമകൾക്ക് ലളിതമായ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈയിൽ ലഭിക്കും. ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഈ സേവനം ലഭ്യമാകുന്നത്.

  • ഇതിനായി താഴെ പറയുന്ന ആധാർ വെബ്സൈറ്റിൽ കയറുക. https://residentpvc.uidai.gov.in/order-pvcreprint
  • ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക.
  • കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും.
  • വിവരങ്ങൾ ഉറപ്പുവരുത്തുക ശരിയാണോ എന്ന്.
  • ശേഷം 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്.
  • പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും.
  • പിന്നീട് തപാലിൽ കാർഡ് ലഭിക്കും.

Security features

  • Digitally signed Secure QR code
  • Hologram
  • Ghost image
  • Guilloche pattern etc.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.