പി.എം. കിസാന്‍ പദ്ധതി ഭൂമി വിവരങ്ങൾ നല്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

0
620

പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ എയിംസ് (www.aims.kerala.gov.in) പോര്‍ട്ടലില്‍ 2022 സെപ്റ്റംബര്‍ 30നകം നല്‍കണം.

റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകരാണ് വിവരങ്ങള്‍ നല്‍കേണ്ടത്. റവന്യൂ പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തവര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. പി.എം കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി. നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ നേരിട്ടോ, അക്ഷയ, മറ്റ് ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ഇ – കെ.വൈ.സി. പൂര്‍ത്തീകരിക്കണം. പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്കു പദ്ധതിയുടെ തുടര്‍ന്നുള്ള ആനുകൂല്യം ലഭ്യമാകില്ലെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0471 2964022, 1800 425 1661.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.