സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ മെയ് 15ന് ഡിലീറ്റ് ചെയ്യില്ല എന്ന പ്രഖ്യാപനവുമായി വാട്ട്സാപ്പ്. പല ഉപയോക്താക്കളും പുതിയ സ്വകാര്യതാ നയം അംഗീകരിച്ചു. എന്നാല്‍ ചിലര്‍ക്ക് അതിനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാൽ ആരുടെയും അക്കൗണ്ടും മെയ് 15ന് ഡിലീറ്റു ചെയ്യില്ല. അടുത്ത ആഴ്ചകളിലും പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും കമ്പനി അറിയിച്ചു.
എന്നാൽ മെയ് 15 കഴിഞ്ഞ് ഏതാനം ആഴ്ചകൾക്ക് ശേഷം പുതിയ നയം അംഗികരിക്കാത്ത ഉപഭോക്താക്കളുടെ വാട്ട്സാപ്പ് തുറക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ സ്ഥിരമായി വാട്ട്സാപ്പിൽ ഉണ്ടാകും എന്നും കമ്പനി പറയുന്നു. അതിന് ശേഷം ഇൻകമിംഗ് കോളുകൾ മാത്രമാകും ലഭിക്കുക. പൂർണ്ണ തോതിൽ ഉപയോഗിക്കാൻ കഴിയില്ല എന്നും വാട്ട്സാപ്പ് അറിയിക്കുന്നു.
അത്തരം സന്ദർഭങ്ങളിൽ വിട്ട്സാപ്പ് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയ നയം എല്ലാവരും അംഗീകരിക്കും എന്നാണ് കണക്ക്കൂട്ടൽ. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പരസ്യം കാണിച്ച് അധിക വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ കാരണം.
ശക്തമായ സ്വകാര്യതാ നിയമങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്പില്‍ പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കമ്പനി അനുമതി നല്‍കിയിരുന്നു.