New Bus Fare Kerala 2022

0
847

Revised bus fare minimum

സിറ്റി / ടൗൺ / സിറ്റി സർക്കുലർ / സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി / മൊഫ്യൂസിൽ സർവീസുകളുടെ മിനിമം നിരക്ക് 8 രൂപയിൽ നിന്നും 10 രൂപയും സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്നു 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ 14 രൂപയിൽ നിന്നു 15 രൂപയും സൂപ്പർഫാസ്റ്റ് സർവീസുകൾ 20 രൂപയിൽ നിന്നു 22 രൂപയുമാകും.

എക്‌സ്പ്രസ്സ്, സൂപ്പർ എക്‌സ്പ്രസ്സ്, സൂപ്പർ എയർ എക്‌സ്പ്രസ്സ്, സൂപ്പർ ഡീലക്‌സ് / സെമീ സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി / ഹൈടെക് ആന്റ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്‌ളോർ എയർകണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാർക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നൽകിക്കൊണ്ട് സീസൺ ടിക്കറ്റുകൾ അനുവദിക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സി.യ്ക്കായിരിക്കും. ചാർജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുൻ ഉത്തരവ് പ്രകാരം തുടരും.

  • Bus (City, Town,City Circular, including City ShuttleOrdinary)- ₹10
  • City Fast – ₹12
  • Fast Passenger, Limited Stop Fast Passenger- ₹15
  • Super fast- ₹22
  • Low floor – ₹10 ( Old rate – ₹13)
  • Autorickshaw Minimum-30 (1.5 km)
Bust Fare new rate 2022

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.