‘നന്മ മരം’ സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു.

0
1199

സംസ്ഥാന ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം ഏർപ്പെടുത്തിയ 2021 വർഷത്തെ നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ആലുംകടവ് സ്വദേശി കാക്കാന്റയ്യത്ത് കെ നരേന്ദ്രനും കുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി പാവുമ്പ ശ്രീമാധവത്തിൽ എം എസ് ശ്രീഹരിയും അർഹരായി.

മികച്ച പരിസ്ഥിതി പ്രവർത്തകനും, ധാരാളം ഔഷധ ചെടികളുടെ സംരക്ഷകനുമായ കെ നരേന്ദ്രൻ അര നൂറ്റാണ്ടിലേറെയായി ഈ രംഗത്ത് മാതൃകപരമായ ഇടപെടൽ ആണ് നടത്തുന്നത്. അമൂല്യമായ വൃക്ഷ സാമ്പത്തിനെ പരിചയപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പ്രദർശനങ്ങൾ നടത്തിവരുന്നു. വീടിനു ചുറ്റും കാടും, കാടിനു നടുവിൽ വീടും എന്നൊക്കെ പറയാൻ കഴിയുന്ന പ്രകൃതി രമണീയത അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളുടെ ആഴവും പരപ്പുമാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലെ മാതൃകാ പരമായ ഇടപെടൽ ആണ് അദ്ദേഹത്തിന് നന്മ മരം സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്.

കുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന അവാർഡ് നേടിയ എം എസ് ശ്രീഹരി പാവുമ്പ ശ്രീമാധവത്തിൽ മധു – ശ്രീലത ദമ്പതികളുടെ മകനാണ്. പാവുമ്പ ഹൈസ്കൂൾ വിദ്യാർത്ഥി ആയ ശ്രീഹരി പ്രകൃതി സംരക്ഷണ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നു. സമപ്രായക്കാർ ജന്മദിനം കേക്ക് മുറിച്ചും മറ്റും ആഘോഷിക്കുമ്പോൾ സ്വന്തം പണം മുടക്കി കൂട്ടുകാർക്ക് 150 ൽ അധികം വൃക്ഷതൈകൾ വിതരണം ചെയ്താണ് ആഘോഷിച്ചത്.

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ 14 ജില്ലകളിലും നന്മ മരം പദ്ധതിക്ക് വേണ്ടി വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനെല്ലാം മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതായി ശ്രീഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്ത നന്മ മരം ഗ്ലോബൽ മീറ്റിംഗിൽ സി ആർ മഹേഷ്‌ എം എൽ എ ആണ് അവാർഡ് പ്രഖ്യാപിച്ചത്. നന്മ മരം പ്രത്യേക പുരസ്‌കാരത്തിന്
ഓറ നന്മ മരം, റിയാദ്, സുഭാഷ് സി എസ്,
ഫിറോസ് അഹമ്മദ് എ, ജി മഞ്ജുക്കുട്ടൻ എന്നിവർ അർഹരായി. മന:ശാസ്ത്രജ്ഞൻ ഡോ സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ്‌ സുകുമാരൻ, നടൻ സാജൻ സൂര്യ, അറബ് മ്യൂസിഷ്യൻ നദിർ അബ്ദുൽ സലാം, ചലച്ചിത്ര ഗാന രചയിതാവ് ഷാഹിറ നസിർ, എഴുത്തുകാരി വി എസ് ബിന്ദു, ഷാജഹാൻ രാജധാനി, സക്കീർ ഓതലൂർ, സമീർ സിദ്ധീഖി, ഷീബ ഫൈസൽ, ശ്രീജയാ ജെ ചന്ദ്ര തുടങ്ങി പ്രമുഖർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.