കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം പുതുക്കി വിജ്ഞാപനം ചെയ്തു

0
773

സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.( സ.ഉ അച്ചടി നം 95/2020/തൊഴില്‍, തീയതി 2020 ഡിസംബര്‍ 18). പുതുക്കിയ കൂലി നിരക്കുകളും തസ്തികകളും ചുവടെ.

വിജ്ഞാപനമനുസരിച്ച് ഗ്രൂപ്പ് എ മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് പ്രതിമാസ അടിസ്ഥാന വേതനം 21330-450-23580-500-26080 രൂപയായും ഗ്രൂപ്പ് ബി ഡെപ്യൂട്ടി മാനേജര്‍ ,പ്രോജക്റ്റ് മാനേജര്‍ ,സീനിയര്‍ ടീം മാനേജര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് 19950-400-21950-450-24200 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം പുതുക്കി.ഗ്രൂപ്പ് സി വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജര്‍, ടീം മാനേജര്‍ ,ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജര്‍ ,കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ ,അസിസ്റ്റന്റ് അക്കൗണ്ട്‌സ് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, പ്രൊജക്റ്റ് ലീഡര്‍ എന്നീ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് 18700-350-20450-400-22450 രൂപയാണ് പ്രതിമാസ അടിസ്ഥാന വേതനമായി നിശ്ചയിച്ചിരിക്കുന്നത്.


ഗ്രൂപ്പ് ഡി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്,സീനിയര്‍ എക്‌സിക്യൂട്ടീവ് ,സീനിയര്‍ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ,ടെക്‌നിക്കല്‍ ലീഡര്‍ ,സിസ്റ്റം അനലിസ്റ്റ്, എഡിറ്റര്‍ , സീനിയര്‍ പ്രൂഫര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് പ്രതിമാസ അടിസ്ഥാന വേതനം 17560-300-19060-350-20810 രൂപയായും ഗ്രൂപ്പ് ഇ വിഭാഗത്തിലെ പ്രോഗ്രാമര്‍, സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ,പ്രൂഫര്‍ ,മറ്റു സാങ്കേതിക ജീവനക്കാര്‍ (എഞ്ചിനീയറിങ് ബിരുദം) എന്നിവര്‍ക്ക് 16520-250-17770-300-19270 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം നിജപ്പെടുത്തി. ഗ്രൂപ്പ് എഫ് വിഭാഗത്തിലെ ജീവനക്കാരായ കണ്‍സള്‍ട്ടന്റ് എക്‌സിക്യൂട്ടീവ് ,എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് ,മറ്റ് സാങ്കേതിക ജീവനക്കാര്‍ (ഡിപ്ലോമ),അക്കൗണ്ടന്റ /ഓഫീസ് അസിസ്റ്റന്റ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ,് നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ ‌ എന്നിവര്‍ക്ക് 15570-225-16695-250-17945 രൂപയും ഗ്രൂപ്പ് ജി വിഭാഗത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ,ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍ ,ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ,മറ്റ് സാങ്കേതിക ജീവനക്കാര്‍ (എന്‍ജിനീയറിങ് ബിരുദം ,ഡിപ്ലോമ വിഭാഗക്കാര്‍ ഒഴികെ), ഡ്രൈവര്‍ എന്നീ വിഭാഗം ജീവനക്കാര്‍ക്ക് 15120-200-16120-225-17245 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം ഉയര്‍ത്തി. ഗ്രൂപ്പ് എച്ച് വിഭാഗത്തിലെ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, വാച്ച്മാന്‍ ,സെക്യൂരിറ്റി ഗാര്‍ഡ്, ഓഫീസ് ബോയ് എന്നിവര്‍ക്ക് 13470-175-14345-200-15345 രൂപയും ഗ്രൂപ്പ് ഐ വിഭാഗത്തിലെ സ്വീപ്പര്‍ ,ക്ലീനര്‍ എന്നിവര്‍ക്ക് 13110-150-13860-175-14735 രൂപയുമാണ് അടിസ്ഥാന വേതനം ആയി നിശ്ചയിച്ചിരിക്കുന്നത്.

മേല്‍പ്പറഞ്ഞ അടിസ്ഥാന വേതനത്തിനുപുറമെ, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സംസ്ഥാന എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തില്‍ 300 പോയിന്റിനുമേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക്് 1 രൂപ (ഒരു രൂപ) നിരക്കിലും മാസവേതനക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.ഒരു സ്ഥാപനത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതന സ്‌കെയിലില്‍ നിര്‍ണ്ണയിക്കപ്പെട്ട ശമ്പളത്തിന് തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് സര്‍വീസ് വെയിറ്റേജ് ആയി ബന്ധപ്പെട്ട ജീവനക്കാരന് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കേണ്ടതാണ്.ഈ വിജ്ഞാപനത്തില്‍ നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം നിലവില്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് അപ്രകാരമുളള ഉയര്‍ന്ന വേതന നിരക്ക് തുടര്‍ന്നും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഈ വിജ്ഞാപനത്തില്‍ മാസ വേതനക്കാരുടെ ദിവസവേദനം മൊത്തം മാസവേതനത്തിലെ ഇരുപത്തിയറ് കൊണ്ട് ഭാഗിച്ചും ദിവസവേതനക്കാരുടെ മാസവേതനം മൊത്തം ദിവസവേതനത്തെ ഇരുപത്തിയറ് കൊണ്ട് ഗുണിക്കേണ്ടതുമാണ്

T P Ramakrishnan (Minister for Labour and Excise),
Date: 29/12/2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.