ഡോ. സൈജു ഖാലിദിന് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ അംഗത്വം

0
805

കായംകുളം : സൈക്കോളജിസ്റ്റും പരിശീലകനും എഴുത്തുകാരനുമായ ഡോ സൈജു ഖാലിദ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ അംഗത്വം നേടി. സോഷ്യൽ വർക്കിലും മനഃശാസ്ത്രത്തിലും ബിരുദാനന്ത ബിരുദവും, സൈക്കോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പത്തു വർഷത്തിലധികമായി പരിശീലനരംഗത്തു തുടർന്നു പോകുന്ന ഡോ. സൈജു 2017ൽ ആരംഭിച്ച വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം വിദേശരാജ്യങ്ങളിൽ അടക്കം വിജയകരമായി നടപ്പിലാക്കി.

കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനമിത്ര പുരസ്‌കാരം ഉൾപ്പെടെ ധാരാളം അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഉൽപ്രേരകം, കാറ്റലിസ്ററ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം നിരവധി വിഷയങ്ങളെ അധികരിച്ചു ഇന്റർനാഷണൽ, നാഷണൽ ജെർണലുകളിൽ എഴുതുന്നുണ്ട്. ഗ്ലോബൽ ബുക്ക്‌ ഓഫ് റെക്കോർഡിൽ അടുത്തിടെ ഇടം നേടിയ തനിക്ക് പുതിയ അംഗീകാരം കൂടുതൽ ആവേശം നൽകുന്നതായി അദ്ദേഹം പറഞ്ഞു.ഇലിപ്പക്കുളം പുതുശ്ശേരിൽ ഖാലിദ് കുഞ്ഞിന്റെയും സുബൈദയുടെയും മകനാണ്. അധ്യാപികയായ ബർകത് ഷാമിലയാണ് ഭാര്യ. മകൻ സുമൻ ഖുറൈശി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.