സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ എസ് ഇ ബി ആരംഭിച്ചു.
കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് താത്പര്യം രേഖപ്പെടുത്താനുള്ള ലിങ്ക് ലഭ്യമാവും. ഇങ്ങനെ താത്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സൗര സബ്സിഡി പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള കമ്പനികൾക്ക് കൈമാറും. ഈ കമ്പനികൾ ഉപഭോക്താവിൻ്റെ പുരപ്പുറത്ത് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാവുന്ന നിലയശേഷിയും, നിലയം സ്ഥാപിക്കാനുള്ള ആകെ മുതൽ മുടക്കും ഉപഭോക്താവിനെ അറിയിക്കും.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ – കിരൺ (ekiran.kseb.in ) പോർട്ടൽ മുഖേന ഉപഭോക്താവിന് സബ്സിഡിയോടുകൂടി നിലയം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഫീസും അപേക്ഷയും ഓൺലൈനായി നൽകാം. തുടർന്ന് കരാർ പ്രകാരം 3 മാസത്തിനകം ഉപഭോക്താവിന് നിലയം ലഭ്യമാവും.
താത്പര്യമറിയിക്കാനുള്ള ലിങ്ക് – https://tinyurl.com/vu6mxj8v