കേരള വാട്ടർ അതോറിറ്റിയിൽ ഇനി മുതൽ അച്ചടിച്ച വെള്ളക്കര ബില്ലുകൾ ഇല്ല. പകരം വാട്ടർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശമായിട്ടായിരിക്കും ബില്ലുകൾ ലഭിക്കുക. വിശദാംശങ്ങൾ സന്ദേശത്തോടൊപ്പമുള്ള ലിങ്കിലൂടെയും വാട്ടർ അതോറിറ്റി വെബ് പോർട്ടലിലൂടെയും ലഭിക്കും. വാട്ടർ അതോറിറ്റി റവന്യൂ വിഭാഗത്തിന്റെ സേവനം പൂർണമായും കടലാസുരഹിതമാക്കുന്നതിന്റെയും ഹരിതചട്ടം പാലിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
വെബ് പോർട്ടൽ വഴിയും ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു. പി.ഐ. പ്ലാറ്റ് ഫോം വഴിയും ബില്ലുകൾ അടയ്ക്കാം. വാട്ടർ അതോറിറ്റി ഓഫീസിൽ ഫോൺ നമ്പർ നൽകാത്ത ഉപഭോക്താക്കൾക്ക് https://epay.kwa.kerala.gov.in എന്ന പോർട്ടൽ വഴിയും വാട്ടർ അതോറിറ്റി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.