എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയ പരിധി നീട്ടി

0
1028

www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം.

കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചു.

2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു.

എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല.

www.eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്താം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓക്‌ടോബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.