മദ്യം വാങ്ങാൻ ഓൺലൈൻ പേയ്മെന്റ്: 9 ഔട്‌ലെറ്റുകളിൽ പരീക്ഷണം തുടങ്ങി

0
788

മദ്യത്തിന് ചൊവ്വാഴ്ച മുതൽ ഓണ്‍ലൈനായി പണമടയ്ക്കാം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ഔട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.

https://booking.ksbc.co.in/LSM/CustomerIndex എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിങ് നടത്താം. ഓൺലൈനായി പണമടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒടിപി ടൈപ് ചെയ്ത് വെരിഫൈ ചെയ്ത് റജിസ്‌ട്രേഷൻ പൂർത്തിയാക്കണം

അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ–മെയിൽ ഐഡിയും ജനനത്തീയതിയും പാസ്‌വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ഇതിൽ വരുന്ന നിർദേശാനുസരണം പണമടയ്ക്കാം. ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ സന്ദേശം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത മദ്യം വാങ്ങാം.

http://stock.ksbc.co.in/ എന്ന ലിങ്ക് വഴി ഇനി ബിവറേജിൽ ഏത് ബ്രാന്റ് ലഭ്യമാണെന്ന് മുൻകൂട്ടി അറിയാം.
പരീക്ഷണാടിസ്ഥാനത്തിൽ 6 ജില്ലകളിൽ നിലവിൽ വന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.